ഉഗാദി ഉത്സവകാലത്ത് മാംസത്തിന് ആവശ്യക്കാർ ഏറി: ഒരു ദിവസം കൊണ്ട് മോഷ്ടാക്കൾ മോഷ്ടിച്ചത് നൂറിലധികം പന്നികളെ

ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു റൂറൽ ജില്ലയിൽ നൂറ് പന്നികളെ മോഷ്ടിച്ചു.

പന്നിക്കൂടുകൾ തകർത്ത് അകത്തുകടക്കുന്ന കള്ളന്മാർ ടാറ്റാ ഏസ് വാഹനത്തിലാണ് മോഷ്ടിക്കുന്നത്. മോഷ്ടാക്കളുടെ പ്രവൃത്തി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ചിക്കബെല്ലാപൂർ ജില്ലയിലെ ദൊഡ്ഡബെല്ലാപൂർ താലൂക്കിലെ ഭിന്നമംഗല ഗ്രാമത്തിലാണ് ഒറ്റ ദിവസം കൊണ്ട് രണ്ട് ഇടങ്ങളിൽ നിന്നായി 80ലധികം പന്നികളെ മോഷ്ടിച്ചത്.

ഭൈരസാന്ദ്ര ഗ്രാമത്തിലെ ദിവാകർ എന്ന കർഷകന്റെ ഫാംഹൗസിന് സമീപമുള്ള ഒരു പന്നി ഷെഡ് തകർത്ത് കള്ളന്മാർ 30 പന്നികളെ മോഷ്ടിച്ചു. പന്നി ഷെഡിന് കുറുകെ നിർത്തിയിട്ടിരുന്ന കർഷകന്റെ ബൊലേറോ വാഹനം ഒരു കുഴിയിലേക്ക് തള്ളിയിട്ട ശേഷമാണ് കള്ളന്മാർ പന്നികളെ മോഷ്ടിച്ചത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

പന്നികളെ മോഷ്ടിക്കുന്നതിനിടെ ഒരു കാർ വന്നതിനാൽ പകുതി പന്നികളെ മാത്രമേ അവിടെ നിന്നും മോഷ്ടിക്കാൻ സാധിച്ചുള്ളൂ ശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു.

മറ്റൊരു സംഭവത്തിൽ, ഭിന്നമംഗല ഗ്രാമത്തിലെ ലോകേഷ് എന്ന കർഷകന്റെ ഫാമിൽ നിന്ന് 49 പന്നികളെ മോഷ്ടിച്ചു. പന്നികളുമായി രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. വിശ്വനാഥപുര, ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് സ്റ്റേഷനുകളിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

സംഭവത്തെ തുടർന്ന് പന്നി കർഷകർ ആശങ്കാകുലരാണ്, എത്രയും വേഗം മോഷ്ടാക്കളെ പിടികൂടണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

ഉഗാദി ഉത്സവത്തിന് മുന്നോടിയായി പന്നികളെ വിൽക്കാൻ പദ്ധതിയിട്ടിരുന്ന കർഷകരെയാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts