അൾട്രാ ഫാസ്റ്റ് സർവീസ്; നഗരത്തിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ

ബെംഗളൂരു: ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ഹൈപ്പർലോക്കൽ ഡ്രോൺ ഡെലിവറി ശൃംഖലയായ സ്കൈ എയർ.

അൾട്രാ ഫാസ്റ്റ് സർവീസ് ആണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം അഡ്വാൻസ്ഡ് ഡ്രോൺ ലോജിസ്റ്റിക്സ് സേവനങ്ങൾ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറി.

കോണനകുണ്ടെ, കനകപുര റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡ്രോൺ ഡെലിവറി ലഭിക്കുക. ഓർഡർ ചെയ്ത് ഏഴു മിനുട്ടിനുള്ളിൽ സാധനങ്ങൾ വീടുകളിൽ എത്തും.

  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം

ബ്ലൂഡാർട്ട്, ഡിടിഡിസി, ഷിപ്പ്രോക്കറ്റ്, ഇകോം എക്സ്പ്രസ് എന്നിവ തങ്ങളുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നുവെന്ന് സ്കൈ എയർ വക്താക്കൾ പറഞ്ഞു.

നിലവിൽ, ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ് എന്നിവയ്‌ക്കായുള്ള ഷിപ്പ്‌മെന്റുകൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

ഉടൻ തന്നെ ഭക്ഷണ വിതരണം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് സ്കൈ എയർ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അങ്കിത് കുമാർ പറഞ്ഞു.

ഉയർന്ന ശേഷിയുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്കൈ എയറിന്റെ മുൻനിര ഡെലിവറി ഡ്രോണായ സ്കൈ ഷിപ്പ് വൺ ആണ് സേവനം നൽകുന്നത്.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

ഡ്രോണിന് ഒരു യാത്രയ്ക്ക് 10 കിലോഗ്രാം വരെ വഹിക്കാൻ കഴിയും. ഭൂനിരപ്പിൽ നിന്ന് 120 മീറ്റർ ഉയരത്തിലാണ് ഇവ സഞ്ചരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
[masterslider id="10"]

Related posts

Click Here to Follow Us