പോലീസ് ഉദ്യോഗസ്ഥന്റെ മകൻ വഴിയാത്രക്കാരനെ ആക്രമിച്ചതായി പരാതി

ബെംഗളൂരു: എച്ച്ബിആർ ലേഔട്ടിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥന്റെ മകൻ ആക്രമിച്ചതായി പരാതി.

മദ്യലഹരിയിലായിരുന്ന പ്രതി റോഡിൽ അലറിവിളിച്ചുകൊണ്ടിരുന്നു. കാറിൽ ചില അശ്ലീല വാക്കുകൾ എഴുതി വച്ചിരുന്നു. വഴിയാത്രക്കാരൻ അയാളുടെ മോശം പെരുമാറ്റം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, ബിയർ കുപ്പികളും ഇരുമ്പ് വടിയും ഉപയോഗിച്ച് അയാൾ ആ വ്യക്തിയെ ആക്രമിച്ചതായാണ് ആരോപിക്കപ്പെടുന്നു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

വൈകുന്നേരത്തെ പ്രാർത്ഥന പൂർത്തിയാക്കി മടങ്ങുകയായിരുന്ന യുവാവ് അക്രമിക്കപെട്ടതോടെ ചികിത്സയ്ക്കായി അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമി പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുകയും റോഡിൽ കാരണമില്ലാതെ ബഹളം വയ്ക്കുകയും ചെയ്തിരുന്നതായി ആരോപണമുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്റെ മകൻ ഇപ്പോൾ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts