മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: 150 മൃതദേഹങ്ങൾ കണ്ടെത്തി, 100ലധികം പേർക്ക് പരിക്ക്;

നയ്പിഡാവ്: ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 150ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചു. ആറോളം തുടർ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മ്യാൻമറിലെ സാഗൈംഗിന് സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് മ്യാൻമർ ഭരണകൂട മേധാവി മിൻ ഓങ് ഹ്ലയിങ് അറിയിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സഹായത്തിനായി രാജ്യങ്ങളും സംഘടനകളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

തായ്‌ലൻഡിൽ ഇതുവരെ എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു. തായ്‌ലൻഡ് തലസ്ഥാനത്ത് ഏതാനം മെട്രോ – റെയിൽ സർവീസുകൾ നിർത്തിവച്ചു. വടക്കൻ തായ്‌ലൻഡിലും ഭൂചലനം അനുഭവപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര ഔദ്യോഗിക സന്ദർശനങ്ങൽ നിർത്തിവച്ചു.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?

മ്യാന്മറിനും തായ്‌ലൻഡിനും പുറമേ ചൈനയുടെ ഭാഗങ്ങളിലും വിയറ്റ്നാമിലും ബംഗ്ലാദേശിലും തുടർചലനങ്ങൾ അനുഭവപ്പെട്ടു. ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവടങ്ങളിൽ മരണസംഖ്യ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us