ജാമ്യത്തിൽ പുറത്തിറങ്ങിയ ഹാക്കർ വീണ്ടും പോലീസിന്റെ വലയിൽ കുടുങ്ങി.

ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഹാക്കർ ശ്രീകൃഷ്‌ണ രമേഷ് തന്റെ സുഹൃത്തിനൊപ്പം ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടലിൽ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് വീണ്ടും പോലീസിന് പിടിയിലായി. വഞ്ചന, വെട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ശ്രീകി. ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിലാണ് ശ്രീകി താമസിച്ചിരുന്നതെന്നും ശനിയാഴ്ച സുഹൃത്ത് വിഷ്ണു അദ്ദേഹത്തെ കാണാൻ എത്തിയെന്നും വിഷ്‌ണു മദ്യപിച്ചതായി കണ്ടതിനെ തുടർന്ന്‌ സ്വീകരണകേന്ദ്രത്തിലേക്ക്‌ കടക്കുന്നത്‌ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു തുടർന്ന് വിഷ്ണുവും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി, ശ്രീകി സ്ഥലത്തുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ ഇരുവരെയും ജീവന് ഭീമ…

Read More

ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ

ബെം​ഗളുരു; ന​ഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊ​ഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെം​ഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് ന​ഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…

Read More

കടുത്ത സദാചാര ആക്രമണം; അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവർ പിടിയിൽ

ബെം​ഗളുരു; ഒരുമിച്ച് സഞ്ചരിച്ച പെൺകുട്ടിക്കും ആൺകുട്ടിക്കും നേരെ കടുത്ത സദാചാര ആക്രമണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവരാണ് അറസ്റ്റിലായത്. ഡിസിപി വിക്രം അതെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് 25 പേർക്കെതിരെ കേസ് ഫയൽ ചെയ്തു. ബല​ഗാവിയിൽ വച്ച് ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും ഓട്ടോയിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തി മറ്റ് കൂട്ടാളികളെയും ഓട്ടോ ഡ്രൈവർ വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ബുർഖ ധരിച്ചിരുന്നു…

Read More

സുഹൃത്തിന്റെ കൂടെ കാറിലിരുന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് 5 കാബ് ഡ്രൈവർമാർ

ബെം​ഗളുരു; യുവതിയും ബന്ധുവായ യുവാവും കാറിലിരിക്കുന്നത് ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തശേഷം ബലമായി പിടിച്ചിറക്കി ലൈം​ഗികമായി ഉപദ്രവിച്ച സംഭവത്തിൽ 5 കാബ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്കോട്ടെ നിവാസികളായ ആഷിഫ്( 29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് എന്നിവരാണ് പീഡനത്തിനും പണം കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ പിടിയിലായത്. ഇരുവരും കാറിലിരുന്നത് വീഡിയോ ചിത്രീകരിച്ച ശേഷം 5 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിയും തുടർന്ന് മർദ്ദനവും നടത്തുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ലൈം​ഗികമായി…

Read More

ഹൈഡ്രോ കഞ്ചാവ് വളർത്തലും ലഹരി മരുന്ന് വിൽപ്പനയും; 2 വിദേശികളടക്കം 4 പേർ അറസ്റ്റിൽ

ബെം​ഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു. ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെം​ഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ. ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോ​ഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.

Read More

കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ

ബെം​ഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെം​ഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…

Read More

ബെം​ഗളുരുവിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; കൊല്ലം സ്വദേശി പിടിയിൽ

ബെം​ഗളുരു; സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെം​ഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെം​ഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…

Read More

പോലീസ് സ്റ്റേഷനിലെ കൈക്കൂലി വാങ്ങൽ; ബെം​ഗളുരുവിലെ എസ്ഐ അറസ്റ്റിലായതിങ്ങനെ

ബെം​ഗളുരു; കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിലായി, അഴിമതി വിരുദ്ധ ബ്യൂറോയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. ചിക്കജാല പോലീസ് സ്റ്റേഷനിലെ എസ്ആർ രാഘവേന്ദ്രയെയും സുഹൃത്തിനെയുമാണ് കയ്യോടെ പിടികൂടിയത്. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. കേംപ​ഗൗഡ വിമാനത്താവളത്തിന് സമീപം സ്ഥലം സ്വന്തമായുള്ള ആളാണ് മറ്റുള്ളവർ തന്റെ സ്ഥലം കയ്യേറുന്നു എന്ന് കാണിച്ച് പരാതി നൽകിയത്. പരാതി ഒത്തുതീർപ്പാക്കാൻ പത്ത് ലക്ഷം എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു. 8 ലക്ഷം ആദ്യം നൽകിയ പരാതിക്കാരൻ വീണ്ടും എസ്ഐ 2 ലക്ഷം കൂടി ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ എസിബിയുടെ…

Read More

ബാം​ഗ്ലൂർ ന​ഗരത്തിലെ കായംകുളം കൊച്ചുണ്ണി പോലീസ് പിടിയിൽ

ബെം​ഗളുരു: വ്യത്യസ്തനായ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ. മോഷണ കേസുകളിൽ അകത്താകുകയും പരോളിലിറങ്ങി വീണ്ടും മോഷണം നടത്തുകയും ചെയ്ത തമിഴ്നാടി സ്വദേശി വിൻസെന്റ്(62) ആണ് അറസ്റ്റിലായത്. എന്നാൽ ഇയാളെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ, എത്ര തുകക്ക് മോഷണം നടത്തിയാലും അതിൽ നിന്നൊരു പങ്ക് കൃത്യമായി ഇയാൾ അനാഥാലയങ്ങളിൽ എത്തിച്ചിരുന്നു. ചെറുതോ, വലുതോ ആയ തുകകൾ എല്ലാ മോഷണത്തിൽ നിന്നും മാറ്റി വച്ച് ഇത്തരത്തിൽ കൊടുത്തിരുന്നത് താൻ ഒരു അനാഥനായതിനാലാണ് എന്നാണ് ഇയാൾ പറയുന്നത്. കലാശിപാളയത്തിൽ താമസിക്കുന്ന പ്രതിയിൽ നിന്നും അറസ്റ്റിലാകുമ്പോൾ പോലീസിന് ലഭിച്ചത് ഏകദേശം 16.25…

Read More
Click Here to Follow Us