ബാം​ഗ്ലൂർ ന​ഗരത്തിലെ കായംകുളം കൊച്ചുണ്ണി പോലീസ് പിടിയിൽ

ബെം​ഗളുരു: വ്യത്യസ്തനായ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ. മോഷണ കേസുകളിൽ അകത്താകുകയും പരോളിലിറങ്ങി വീണ്ടും മോഷണം നടത്തുകയും ചെയ്ത തമിഴ്നാടി സ്വദേശി വിൻസെന്റ്(62) ആണ് അറസ്റ്റിലായത്.

എന്നാൽ ഇയാളെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ, എത്ര തുകക്ക് മോഷണം നടത്തിയാലും അതിൽ നിന്നൊരു പങ്ക് കൃത്യമായി ഇയാൾ അനാഥാലയങ്ങളിൽ എത്തിച്ചിരുന്നു. ചെറുതോ, വലുതോ ആയ തുകകൾ എല്ലാ മോഷണത്തിൽ നിന്നും മാറ്റി വച്ച് ഇത്തരത്തിൽ കൊടുത്തിരുന്നത് താൻ ഒരു അനാഥനായതിനാലാണ് എന്നാണ് ഇയാൾ പറയുന്നത്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

കലാശിപാളയത്തിൽ താമസിക്കുന്ന പ്രതിയിൽ നിന്നും അറസ്റ്റിലാകുമ്പോൾ പോലീസിന് ലഭിച്ചത് ഏകദേശം 16.25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ്.

മനസമാധാനത്തിനായി കൃത്യമായി മോഷണ മുതൽ അനാഥാലയത്തിന് കൊടുത്തിരുന്ന വ്യത്യസ്തനായ കള്ളന്റെ കഥ ആളുകളിൽ അമ്പരപ്പും , അതേ സമയം ആശ്ചര്യവും ഉളവാക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts