മഡിവാള തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ഭീതിയിലാഴ്ന്നു പരിസരവാസികൾ

ബെംഗളൂരു∙ മാലിന്യം അടിഞ്ഞുകൂടിയതിനെ തുടർന്നു മഡിവാള തടാകത്തിൽ ആയിരക്കണക്കിന് ഒച്ചുകളും മത്സ്യങ്ങളും ചത്തുപൊങ്ങി. തടാകതീരത്ത് ഇവ അടിഞ്ഞു കിടക്കുന്നതിനെ തുടർന്നു സമീപ പ്രദേശങ്ങളിലേക്കു ദുർഗന്ധം വ്യാപിക്കുന്നു. ബുധനാഴ്ച രാവിലെ മുതൽ ചത്ത ഒച്ചുകളും മൽസ്യങ്ങളും ഒഴുകി നടക്കുകയാണ്. മാലിന്യത്തിന്റെ ആധിക്യത്താൽ, ജലത്തിലെ ഓക്സിജൻ അളവു കുറയുന്നതാണ് ജലജീവികൾ ചത്തൊടുങ്ങുന്നതിനു പിന്നിലെന്നാണ് വിലയിരുത്തൽ.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

മാലിന്യത്തിലുള്ള അമോണിയ ജലത്തിലേക്കു ലയിച്ചു ചേരുന്നതിനെ തുടർന്നാണു ഓക്സിജൻ കുറയുന്ന സാഹചര്യമുണ്ടാകുന്നത്.എന്നാൽ മൽസ്യക്കുരുതി പ്രകൃതിദത്ത പ്രതിഭാസമെന്നാണു ബിബിഎംപി നഗരവനവൽക്കരണ വിഭാഗത്തിന്റെ അഭിപ്രായം. സമീപത്തെ വ്യവസായ സ്ഥാപനങ്ങൾ, അപാർട്മെന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം ഓടകളിലൂടെ തടാകത്തിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts