കൈക്കൂലി ആരോപണം; ജിഎസ്ടി, കസ്റ്റംസ് സൂപ്രണ്ടുമാർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ രണ്ട് ചരക്ക് സേവന നികുതി (ജിഎസ്ടി) സൂപ്രണ്ടുമാരെയും ഒരു കസ്റ്റംസ് സൂപ്രണ്ടിനെയും കൈക്കൂലി ആരോപണത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ആദ്യ കേസിൽ, കർണാടകയിലെ ബല്ലാരിയിൽ ജിഎസ്ടിയുടെ സൂപ്രണ്ടുമാരായ മധുസൂധന കാവടിക്കിയും അനന്ത് നർഹാരിയും തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. ബെല്ലാരിയിലെ സെൻട്രൽ ടാക്സ്, ജിഎസ്ടി ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന സൂപ്രണ്ടിനെതിരെയും അജ്ഞാതരായ മറ്റുള്ളവർക്കെതിരെയും പരാതിക്കാരനിൽ നിന്ന് 1,00,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ മേലാണ് കേസെടുത്തത്. പിന്നീട് കൈക്കൂലി ആവശ്യം 80,000 രൂപയായി…

Read More

ഇല്ലാത്ത സ്ഥലം കാണിച്ച് പണംതട്ടൽ;സിനിമ നിർമാതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ബെംഗളൂരു:  ഇല്ലാത്ത സ്ഥലം കാണിച്ചു കൊടുത്ത് പണം തട്ടിയെന്ന കേസിൽ കന്നഡ സിനിമ നിർമാതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. നെലമംഗല സുഭാഷ് നഗറിൽ നിന്നുള്ള പുഷ്പക് കുമാറിന്റെ പരാതിയിലാണ് നടപടി. നിർമാതാവും വ്യവസായിയുമായ ടി.കെ.മഞ്ജുനാഥ, ശിവകുമാർ, ഗോപാൽ, ചന്ദ്രശേഖർ എന്നിവരെയാണു രാജാജി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ലൊഡ്ഡെ എന്ന കന്നഡ ചിത്രത്തിന്റെ നിർമാതാവാണു മഞ്ജുനാഥ്. തട്ടിപ്പ് നടത്തിയത് ഈഗിൾ ട്രീ ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് എന്ന പേരിൽ പരസ്യം നൽകിയായിരുന്നു. നെലമംഗല ന്യൂഗാർഡൻ സിറ്റി ലേഔട്ടിൽ സ്ഥലം കാണിച്ച് 10000 രൂപ…

Read More

ഭിന്നശേഷികാരിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിലായി

ബെംഗളൂരു: ഹവേരിയിൽ ഭിന്നശേഷികാരിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയവരിൽ ഒരാൾ പോലീസ് പിടിയിൽ ആയി. പരശുരാമ മടിവാളരയാണ് പോലീസ് പിടിയിൽ ആയത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന യശ്വന്ത് ഇപ്പോഴും ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

Read More

ഒളിവിലായിരുന്ന ചൈൽഡ് പോണോഗ്രാഫി പ്രതിയെ 6 മാസത്തിനു ശേഷം പിടികൂടി

ബെംഗളൂരു:  കഴിഞ്ഞ ഡിസംബർ മുതൽ നിയമത്തിൽ നിന്ന് ഒളിച്ചോടിയ ചൈൽഡ് പോണോഗ്രാഫി ആരോപണങ്ങൾ നേരിടുന്ന ഫുഡ് ഡെലിവറി എക്സിക്യൂട്ടീവിനെ ഒടുവിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മാസങ്ങൾ നീണ്ട മനുഷ്യവേട്ടയുടെ പരിസമാപ്തിയിൽ 40 കാരനായ പുരുഷോത്തമിനെയാണ് അടുത്തിടെ ബേഗൂരിലെ വീട്ടിൽ നിന്ന് തെക്കുകിഴക്കൻ CEN ക്രൈം പോലീസ് പിടികൂടിയത്. പുരുഷോത്തമിനെതിരെ കേസെടുത്ത വിവരം അറിഞ്ഞ് ആറ് മാസം മുൻപാണ് പുരുഷോത്തൻ ഒളിവിൽ പോയതതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അശ്ലീല വീഡിയോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്ത്രീകളുമായി…

Read More

അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സ്ഥാപിച്ച മലയാളികളടങ്ങുന്ന ആറംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: സിം ബോക്‌സ് തട്ടിപ്പ് തടഞ്ഞു കൊണ്ട് ബെംഗളൂരുവിൽ നിന്നും രണ്ട് അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സ്ഥാപിച്ച ആറംഗ സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര കോളുകളെ പ്രാദേശിക കോളുകൾ പോലെയാക്കി, ടെലികോം കമ്പനികൾക്ക് വിലയേറിയ വരുമാനം നഷ്ടപ്പെടുത്തി തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്‌തത്. വ്യത്യസ്‌ത കേസുകളിലായി നാലുപേരെ ബെംഗളൂരുവിൽനിന്നും രണ്ടുപേരെ കേരളത്തിൽനിന്നുമാണ് പിടികൂടിയത്. സംഘത്തിൽ നിന്ന് 17 സിം ബോക്‌സുകൾ, രണ്ട് സെഷൻ ഇനിഷ്യേഷൻ പ്രോട്ടോക്കോൾ (എസ്‌ഐപി) ട്രങ്ക് കോൾ ഉപകരണങ്ങൾ, ഒമ്പത് പ്രൈമറി റേറ്റ് ഇന്റർഫേസ്…

Read More

പരീക്ഷ ക്രമക്കേട് ഉദ്യോഗാർഥ്വിയും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷയിൽ ക്രമക്കേട് നടത്തിയ വീട്ടമ്മയായ ഉദ്യോഗാർത്ഥ്വിയെയും ഇവരുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 50 ദിവസത്തിൽ ഏറെയായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഹൈദരാബാദിൽ നിന്നും സി ഐ ഡി വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കലബുറഗിസേഡം സ്വദേശിനി ശാന്തഭായിയും ഭർത്താവ് ഭാസ്യ നായിക്കുമാണ് പോലീസ് പിടിയിൽ ആയത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 10 ന് ചോദ്യം ചെയ്യാനായി ഇവരോട് ഹാജരാകാൻ പോലീസ് അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ ഒളിവിൽ പോയത്. ശാന്തഭായി കൈക്കൂലി വാങ്ങിയതിനുള്ള തെളിവ് സിഐഡി യ്ക്ക്…

Read More

വിലകൂടിയ സൈക്കിൾ മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ 

cycle

ബെംഗളൂരു: നഗരത്തിൽ ഒരു ഹൈ എൻഡ് സൈക്കിൾ മോഷ്ടാവിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 6 ലക്ഷം രൂപ വിലമതിക്കുന്ന 54 സൈക്കിളുകൾ കണ്ടെടുക്കുകയും ചെയ്തു. മൈലസാന്ദ്ര സ്വദേശി ബൽരാജ് (48) ആണ് പ്രതിയെന്ന് സുദ്ദുഗുന്റെപാളയയിലെ പോലീസ് തിരിച്ചറിഞ്ഞു. സൈക്കിൾ മോഷണം സംബന്ധിച്ച് അടുത്തിടെ പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിസിച്ചിരുന്നു, അന്വേഷണത്തിൽ ബൽരാജ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് കണ്ടെത്തി. വീട് മോഷണക്കേസിൽ അറസ്റ്റിലായ ബൽരാജ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ മോഷണത്തെ നടത്തിയിരിക്കുന്നത്. തിലക് നഗറിലെ…

Read More

ഹൈവേ കവർച്ച: മലയാളി സംഘത്തിലെ 7 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ കവർച്ച ചെയ്യുന്ന മലയാളി സംഘത്തിലെ 7 പേർ പിടിയിൽ. തൃശൂർ സ്വദേശി സിജോ ജോയി (32) അമ്പല്ലൂർ സ്വദേശി പി. എം. ജിതിൻ (29) പുതുക്കാട് സ്വദേശി സ്ബീഷ് (30) കണ്ണൂർ പായം സ്വദേശി വി.എസ്. നിഖിൽ (34) അജീബ് (30) ആലപ്പുഴ മണ്ണംചേരി  അബ്ദുൽ കാദർ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാന്ധ്യ ഹനികരായിൽ വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പണം കവർച്ച ചെയ്യുന്നതായി വിവരം ലഭിച്ച മാന്ധ്യ റൂറൽ പോലീസ് സ്ഥലത്ത്…

Read More

എസിബി ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

ബെംഗളൂരു : അഴിമതി വിരുദ്ധ ബ്യൂറോയിലെ (എസിബി) ഉദ്യോഗസ്ഥരെന്ന വ്യാജേന സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മുർഗപ്പ നിങ്കപ്പ കുമ്പാർ (56), രജനി കാന്ത് (46) എന്നിവരെയാണ് പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ ഉടനീളം സമാനമായ 40 ലധികം കേസുകളിൽ കുമ്പാർ ഉൾപ്പെട്ടിട്ടുണ്ടെന്നും രജനി കാന്ത് ആറോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുമ്പാർ അടുത്തിടെ എസിബിയിൽ ഡിവൈഎസ്പിയാണെന്ന് അവകാശപ്പെടുകയും സർക്കാർ വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി…

Read More

പി സി ജോർജിന് 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം:മതവിദ്വേഷപ്രസംഗത്തിൽ പി.സി. ജോർജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല. മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സർക്കാർ അംഗീകരിക്കില്ലെന്നു ജോർജിന്റെ അറസ്റ്റിനു പിന്നാലെ മന്ത്രി പി.രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സർക്കാർ നിലപാടെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു. വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പോലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം…

Read More
Click Here to Follow Us