ഇനി മെട്രോയില്‍ യാത്ര ചെയ്യാനും ഹെല്‍മെറ്റ്‌ ധരിക്കേണ്ടി വരുമോ? മെട്രോ സ്റ്റേഷന്‍റെ ഫാള്‍സ് സീലിംഗ് തകര്‍ന്ന് വീണു;യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.

ബെംഗളൂരു: മഴക്കാലത്ത്‌ മെട്രോയില്‍ യാത്ര ചെയ്യാന്‍ പോകുമ്പോള്‍ കുട എടുക്കണം എന്നാ കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്,നിരവധി മെട്രോ സ്റ്റേഷനുകളില്‍ മഴ പെയ്യുമ്പോള്‍ മേല്‍ക്കൂര ചോരുന്നുണ്ട് എന്നത് ഒരു പുതിയ കാര്യമല്ല.

എന്നാല്‍ ഇനി മെട്രോ സ്റ്റേഷനില്‍ കയറാന്‍ ഹെല്‍മെറ്റ്‌ കൂടി കരുതേണ്ടി വരുമോ? ഏറ്റവും പുതിയ വാര്‍ത്ത‍ പറയുന്നത് അതാണ്‌.

നമ്മ മെട്രോയുടെ മേൽക്കൂര തകർന്ന് വീണ് യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു, കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ നാഗസാന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ നാഷണൽ കോളേജ് സ്റ്റേഷനിൽ ആണ് സംഭവം.

  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം

പുറത്തേക്കിറങ്ങേണ്ട ഓട്ടോമാറ്റിക് ഗേറ്റിന് സമീപമാണ് ഫാൾസ് സീലിംഗ് തകർന്ന് വീണത്. കൂടെ ഒരു ഇഷ്ടികയും താടെ വീണു. പുറത്തേക്കിറങ്ങുകയായിരുന്ന ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും അൽഭുതകരമായി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം കൂടുതൽ ജനങ്ങളിലെത്തിയത് സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടതോടെയാണ്.

ഏകദേശം ഒരു വർഷം മുന്പ് ട്രിനിറ്റി സർക്കിളിൽ പാലത്തിൽ വിള്ളൽ കണ്ടതിനാൽ മെട്രോയിൽ ഗതാഗത നിയന്ത്രണം എർപ്പെടുത്തിയിരുന്നു.നമ്മ മെട്രോയുടെ മോശം ക്വാളിറ്റി നിർമ്മാണവും മെയിൻറ്റെനെൻസ് കുറവും സുരക്ഷിതത്വവും ഇപ്പോൾ ചർച്ചയാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us