മയക്കുമരുന്ന് വില്പന; 5 മലയാളി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വില്‍പന നടത്തിയ അഞ്ച് മലയാളി യുവാക്കള്‍ പിടിയില്‍.

കാസർക്കോഡ് സ്വദേശികളായ അബ്ദുള്‍ ഷാക്കിർ (24), ഹസൻ ആഷിർ (34), കണ്ണൂർ സ്വദേശി റിയാസ് എ.കെ.

(31), കാസർകോട് വർക്കാടി വില്ലേജിലെ പാവൂർ സ്വദേശി മുഹമ്മദ് നൗഷാദ് (22) മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഇമ്പു എന്ന യാസീൻ ഇംറാസ് (35) എന്നിവരെയാണ് മംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

ഇവരില്‍ നിന്നും 3,50,000 രൂപ വിലമതിക്കുന്ന 70 ഗ്രാം എംഡിഎംഎ, അഞ്ച് മൊബൈല്‍ ഫോണുകള്‍, 1,460 രൂപ പണം, ഡിജിറ്റല്‍ വെയ്റ്റിംഗ് സ്കെയില്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

മംഗളൂരുവില്‍ പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും പ്രതികള്‍ എംഡിഎംഎ വില്‍പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബെംഗളൂരുവില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും എംഡിഎംഎ വാങ്ങി മംഗളൂരുവില്‍ എത്തിച്ചായിരുന്നു വില്‍പന നടത്തിയിരുന്നത്.

പ്രതിയായ ഹസൻ ആഷിറിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ മുമ്ബ് ആക്രമണത്തിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കേസെടുത്തിട്ടുണ്ട്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

യാസീൻ ഇംറാസിനെതിരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും, ഹെബ്ബാള്‍ പോലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ വ്യക്തികള്‍ കേസില്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts