കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ് കോമയിലായിരുന്നു കിക്ക്ബോക്സർ മരിച്ചു; വീഡിയോ കാണാം

ബെംഗളൂരു: ജൂലൈ 10 ന് നഗരത്തിൽ നടന്ന കിക്ക്ബോക്സിംഗ് പരിപാടിയിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ മൈസൂരിൽ നിന്നുള്ള കിക്ക്ബോക്സർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പോലീസ് അറിയിച്ചു. മൈസൂരു സ്വദേശി നിഖിൽ ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കർണാടകയിലെ കെംഗേരി ആസ്ഥാനമായുള്ള കെ-1 കിക്ക് ബോക്‌സർ ഓർഗനൈസേഷൻ ജൂലൈ 10ന് നഗരത്തിലെ ജ്ഞാനജ്യോതി നഗറിലെ ജിമ്മിൽ സംസ്ഥാനതല ‘കെ1 കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചരുന്നു. പരിപാടിയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് ബോക്‌സിംഗ് റിങ്ങിനുള്ളിൽ കുഴഞ്ഞു വീണ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നെങ്കിലും, രണ്ട് ദിവസത്തേക്ക് കോമയിൽ തുടർന്ന അദ്ദേഹം ജൂലൈ 12 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

പരിപാടിക്കിടെ, എതിരാളിയായ മത്സരാർത്ഥിയിൽ നിന്ന് നിഖിൽ വലിയ പ്രഹരം ഏറ്റുവാങ്ങുകയും ബോക്സിംഗ് റിങ്ങിനുള്ളിൽ കുഴഞ്ഞുവീഴുകയുമാണ് ഉണ്ടായത് എന്ന് പോലീസ് വ്യക്തമാക്കി. മുൻ കിക്ക്‌ബോക്‌സർ കൂടിയായ നിഖിലിന്റെ പിതാവ് സുരേഷ് പിയുടെ പരാതിയിലാണ് നവീൻ രവിശങ്കറിനും അസോസിയേഷനെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts