ബെംഗളൂരു :ഫേസ്ബുക്കു കൂട്ടായ്മകൾ നഗരത്തിലെ മലയാളികളുടെ ഇടയിൽ ഒരു സാധാരണ സംഭവമാണ്, ബെംഗളൂരുവിലെ മറ്റ മലയാളി കൂട്ടായ്മകൾ പോലെ തന്നെ ” വളരുന്തോളും പിളരുകയും ” ചെയ്യുകയാണ് അവയുടെ അടിസ്ഥാന സ്വഭാവം.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒരു പന്ഥാവ് വെട്ടിത്തുറക്കുകയാണ് ഫേസ്ബുക്കിലെ “ബാംഗ്ലൂർ മലയാളി ഹബ് “എന്ന മലയാളി കൂട്ടായ്മ. നമ്മൾ അധികം കണ്ടു പരിചയിക്കാത്ത വഴി.
ബെംഗളൂരുവിലെ ആദ്യത്തെ മാൾ ആയ ഹൊസൂർ റോഡിലുള്ള ” ഫോറം ” മാളിന്റെ മുൻപിൽ നേരമിരുട്ടിയപ്പോൾ ഒരു കൂട്ടം യുവതീ യുവാക്കൾ നൃത്തം ചെയ്യുന്നു.”ഫ്ലാഷ് മൊബ് ” എന്ന ഈ കാലഘട്ടത്തിന്റെ കല കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അരങ്ങേറിയതിന്റെ പിന്നിൽ ഒരു വലിയ ഉദ്ദേശമുണ്ടായിരുന്നു .
കുറെഅനാഥാത്മാക്കളുടെ പ്രാർത്ഥനയുണ്ടായിരുന്നു.
അതിന് മുൻപ് മറ്റൊരു വിഷയം,
ബെംഗളൂരു നഗരത്തിന്റെ പൊങ്ങച്ചവും അത്യാഡംബരവും ഒരിടത്ത് അരങ്ങു തകർക്കുമ്പോൾ ,നഗരത്തിന്റെ മറ്റൊരു മൂലയിൽ മാനസിക ശാരീരിക പീഢയുടെയും അനാഥത്വത്തിന്റെയും വാൽമീകം ഭേദിക്കാൻ കഴിയാതെ കുറച്ച് പേർ ഒരു തകര മേഞ്ഞ ഷീറ്റിൽ ചോർന്നൊലിച്ച വീട്ടിൽ ജീവിക്കുണ്ട്. ആ അനാഥ മന്ദിരത്തിന്റെ പേര് “കെയർ ഷെൽട്ടർ “.. ഇപ്പോൾ അവിടെ നിന്നു തന്നെ ഒഴിഞ്ഞു പോകാൻ അവരോട് ഉടമ നിർദ്ദേശിച്ചു കഴിഞ്ഞിരിക്കുന്നു, ഇനി അവർക്ക് വേറെ വഴികളില്ല, സ്ഥലമോ വീടോ ഇല്ല, അവരെവിടേക്ക് പോകും? ആരും ഒരു നിമിഷം പകച്ചു നിൽക്കുന്ന ഈ ഒരു സമസ്യക്ക് ഉത്തരം നൽകാൻ തങ്ങളാൽ കഴിയുന്ന ശ്രമവുമായി മുന്നിട്ടിറങ്ങിയതാണ് ബിഎംഎച്ച്. അതാണ് നമ്മൾ ഫോറം മാളിന് മുൻപിൽ കണ്ടത്.
ഫ്ലാഷ് മൊബ് നടത്തി സംഭരിച്ച തുക ബി.എം.എച്ച് ന്റെ ഭാരവാഹികൾ അവിടെ വച്ചു തന്റെ കെയർ ഷെൽട്ടർ ന് കൈമാറി. കാരണ്യവും ദയയും സഹജീവി സ്നേഹവുമില്ലാത്തവരാണ് നഗരത്തിൽ ജീവിക്കുന്ന പുതുതലമുറ എന്നു കരുതുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായി മാറി ബി എം എച്ചിന്റെ പ്രവർത്തനങ്ങൾ.
ഗ്രൂപ്പ് അഡ്മിനും മറ്റംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.