വിമാനത്താവളത്തില്‍ രണ്ടര ക്കോടിയുടെ സ്വര്‍ണവേട്ട;ഒരു മലയാളിയടക്കം 4 പേര്‍ പിടിയില്‍.

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 24 മണിക്കൂറിനിടെ രണ്ടേകാൽ കോടി രൂപയുടെ സ്വർണവേട്ട. മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരിൽ നിന്നും രണ്ടു വിദേശികളിൽ നിന്നുമായി ഏഴര കിലോയിലേറെ സ്വർണമാണു കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. കോഴിക്കോട് സ്വദേശി കെ.നൗഷാദ് (37), തമിഴ്നാട് സ്വദേശി മുനിസ്വാമി, ജോർദാൻ സ്വദേശികളായ അബ്ദേൽ റഹ്മാൻ (38), സാലേ തലാൽ യൂസഫ് (38) എന്നിവരാണ് അറസ്റ്റിലായത്. ജോർദാനിലെ അമ്മാനിൽ നിന്നു ദുബായ് വഴി ഇന്നലെ രാവിലെ 9.15ന് ഉള്ള വിമാനത്തിൽ എത്തിയ അബ്ദേൽ, സാലേ തലാൽ എന്നിവരിൽ നിന്നു മൂന്നേകാൽ കിലോ സ്വർണം വീതമാണു പിടികൂടിയത്.

പെരുമാറ്റത്തിൽ സംശയം തോന്നിയ അബ്ദേലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്യുകയായിരുന്നു. പരിശോധനയിൽ ട്രൗസറിൽ പ്രത്യേകം നിർമിച്ച നാല് അറകളിൽ നിന്നാണു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്. ബിരുദധാരിയായ ഇയാൾ എട്ടുവർഷമായി ജോർദാനിൽ ഇലക്ട്രോണിക്സ്, വസ്ത്ര വ്യാപാരിയാണ്. അബ്ദേലിന്റേതിനു സമാനമായ യാത്രാരേഖകളുമായി സലേ തലാലും വിമാനത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഇയാളെ ഹോട്ടലിനു മുന്നിൽവച്ചാണു പിടികൂടിയത്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

തുടർന്നു നടത്തിയ പരിശോധനയിൽ ഇയാളുടെ ട്രൗസറിലെ രഹസ്യ അറകളിൽ നിന്നു മൂന്നേകാൽ കിലോ സ്വർണം പിടികൂടി. ബെംഗളൂരുവിൽ കൈമാറുന്നതിനായി ജോർദാനിലെ ഒരാളാണു സ്വർണം നൽകിയതെന്നും ഇതിനു പകരമായി ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് സൗജന്യമായി നൽകിയതായും ഇവർ മൊഴി നൽകി. സ്വർണം നൽകിയവർ തന്നെയാണ് ഇവ ഒളിപ്പിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ട്രൗസറും നൽകിയത്. ഇന്നലെ വൈകിട്ടു 4.20ന് ആയിരുന്നു അടുത്ത സ്വർണവേട്ട.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ദുബായിൽ നിന്നെത്തിയ വിമാനത്തിൽ യാത്രക്കാരിറങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ കറുത്ത ടേപ്പ് വച്ച് ഒട്ടിച്ചനിലയിൽ ഒരു കിലോ സ്വർണമാണു കണ്ടെത്തിയത്. ഈ സീറ്റിൽ യാത്ര ചെയ്ത നൗഷാദിനെ കസ്റ്റംസ് പിടികൂടുകയും ചെയ്തു. സെയിൽസ്മാനായി ജോലിചെയ്യുന്ന നൗഷാദ്, ദുബായിലുള്ള ബന്ധുവിന്റെ നിർദേശം അനുസരിച്ചാണു സ്വർണം കടത്തിയതെന്നു മൊഴി നൽകി. തിങ്കൾ രാത്രി 10.45നു ക്വാലലംപൂരിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ മുനിസ്വാമി 150 ഗ്രാം സ്വർണവുമായാണു പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. നിർമാണ തൊഴിലാളിയായ മുനിസ്വാമി പതിനായിരം രൂപ കമ്മിഷനു വേണ്ടിയാണു സ്വർണം കടത്തിയതെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം റെപ്രസെന്റെഷന്‍ മാത്രം)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts