മനാഫും ഈശ്വർ മാൽപയും നാടകം കളിച്ചു, അവർ കാരണമാണ് ആദ്യ രണ്ട് ദിവസം നഷ്ടമായത്; ഇരുവർക്കുമെതിരെ കേസെടുത്തതായി കന്നഡ എസ്പി

ബെംഗളൂരു: അര്‍ജുന്റെ ലോറി ഉടമ മനാഫും ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ.

മനാഫ് അർജുനായുള്ള തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് എസ്പി കുറ്റപ്പെടുത്തി.

മനാഫിന്റെയും മാല്‍പെയുടെയും ഇടപെടല്‍ മൂലം രക്ഷാപ്രവർത്തനത്തിന്റെ ആദ്യ രണ്ടു ദിവസം നഷ്ടം ആയി.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

മനാഫിന്റെ ഇടപെടല്‍ ഉചിതമായ രീതിയിലായിരുന്നില്ലെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയിലും പ്രതികരിച്ചു.

മനാഫ് കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് കേസെടുത്ത കാര്യം ഉത്തര കന്നഡ എസ്പി വെളിപ്പെടുത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts