പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം: കൊലയാളിയെ പോലീസ് പിടികൂടി; കൊലപാതകം ആസൂത്രണം ചെയ്യാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച് പ്രതി

ബെംഗളൂരു: യാമിനി പ്രിയ കൊലപാതക കേസിൽ സൈക്കോ കൊലയാളി വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം സോളദേവനഹള്ളിയിൽ ഒളിവിലായിരുന്ന വിഘ്‌നേഷിനെ പോലീസ് പിടികൂടുകയായിരുന്നു.

ഒക്ടോബർ 16 കോളേജ് പഠനം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ മന്ത്രി മാളിന് പിന്നിലെ റെയിൽവേ ട്രാക്കിന് സമീപം വിഘ്‌നേഷ് പ്രിയയുടെ കഴുത്തിൽ കുത്തി ഓടി രക്ഷപെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ശ്രീരാംപൂർ പോലീസ് ഒരു ഓപ്പറേഷൻ നടത്തിയാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

സംഭവം പുറത്തറിഞ്ഞയുടൻ ശ്രീരാംപൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കൊലപാതകി വിഘ്‌നേഷിനെ അറസ്റ്റ് ചെയ്യാൻ കെണിയൊരുക്കി. ഒടുവിൽഒക്ടോബർ 17 സോളദേവനഹള്ളിയിൽ വെച്ച് അയാളെ പിടികൂടി ചോദ്യം ചെയ്തു വരികയാണ്.

വിവാഹത്തിന് വിസമ്മതിച്ച യാമിനിയെ ക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കൊലയാളി വിഘ്‌നേഷ് കൊലപാതകം ആസൂത്രണം ചെയ്യാൻ യാമിനി പ്രിയ എന്നൊരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

മിഷൻ യാമിനി പ്രിയ എന്ന പേരിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് വിവരം. ഈ ഗ്രൂപ്പിൽ നാല് പേരുണ്ടെന്നും കാമുകി എവിടെ പോകുന്നു, ആരുമായി സംസാരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിനായാണ് ഇയാൾ ഈ ഗ്രൂപ്പ് സൃഷ്ടിച്ചതെന്നും പറയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?
[masterslider id="10"]

Related posts