അദ്ദേഹം നല്ല മനുഷ്യൻ: ചങ്ങലയിൽ ഇട്ടിരിക്കുകയാണ്: തൃശൂർ മേയറിനെ പ്രശംസിച്ച് സുരേഷ് ഗോപി

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗീസിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.

മേയർ നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തെ ചങ്ങലയിൽ ഇട്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മേയർക്ക് ഇപ്പോഴുള്ള സാഹചര്യം മൂലം സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജനങ്ങളിൽ ഒരു വ്യത്യസ്തമായ മനോഭാവം രൂപപ്പെടുകയാണ്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

 

അതിന് തുടക്കം തൃശൂരിലാണ്. ചിലർ അതിനെ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ ഇപ്പോൾ ക്യാപ്സൂളുകളാണ്- സുരേഷ് ഗോപി ആരോപിച്ചു.

 

തൃശൂരിൽ ഒരു എം. പി വേണമെന്ന് ആഗ്രഹിക്കുന്നവർ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ചെങ്കിലും ബിജെപിക്ക് നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോൾ നാം ശുദ്ധീകരണത്തിന്റെ പാതയിലാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts