അമ്മയുടെ ശസ്ത്രക്രിയക്ക് അവധിയില്ല; പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു, ഫാൻ പൊട്ടിവീണ് പരിക്ക്

തൃശ്ശൂര്‍: അമ്മയുടെ ശസ്ത്രക്രിയ അവധി കിട്ടാത്തതിനാല്‍ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മര്‍ദ്ദങ്ങളും ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫാന്‍ പൊട്ടി മുഖത്തുവീണ് പൊലീസുകാരന്റെ മുഖത്ത് പരിക്കേറ്റു. 17 തുന്നലിട്ടിട്ടുണ്ട്. സ്റ്റേഷനില്‍ പൊലീസുകാരുടെ കുറവുണ്ടെന്ന് പറയുകയും ആവശ്യപ്പെട്ടവരുടെ പണം പിരിച്ചുകൊടുക്കാത്തതുകൊണ്ടാണോ വെള്ളികുളങ്ങര സ്റ്റേഷനോടുള്ള വിവേചനമെന്ന് സന്ദേശത്തില്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഒന്‍പതുപേരുടെ കുറവ് പരിഹരിക്കാന്‍ റൂറല്‍ എസ്പിക്ക് താല്‍പര്യക്കുറവാണെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.…

Read More

ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച് കടന്ന് കളഞ്ഞ് പ്രതി 

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് യുവതിയുടെ മൊഴി. പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. കെട്ടിടത്തില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. അതുകൂടി…

Read More

ബെംഗളൂരുവിലെ ബിബിഎ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: മരണകാരണം ആൺസുഹൃത്തെന്ന് ആരോപണം

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സന പർവീൺ (19) നെയാണ് തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽ പഠിക്കുന്ന റിഫാസ് എന്ന യുവാവിന്റെ നിരന്തരമായ പീഡനവും ഭീഷണിയും മൂലമാണ് സന ആത്മഹത്യ ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു.   ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു സന. ഇന്നലെ രാവിലെ 10 മണിയോടെയാണ് സന പർവീൺ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട താമസക്കാർ ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.   “റിഫാസ് കോളേജിൽ…

Read More

കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതും; ഹിജാബ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി…

Read More

പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം: കൊലയാളിയെ പോലീസ് പിടികൂടി; കൊലപാതകം ആസൂത്രണം ചെയ്യാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച് പ്രതി

ബെംഗളൂരു: യാമിനി പ്രിയ കൊലപാതക കേസിൽ സൈക്കോ കൊലയാളി വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം സോളദേവനഹള്ളിയിൽ ഒളിവിലായിരുന്ന വിഘ്‌നേഷിനെ പോലീസ് പിടികൂടുകയായിരുന്നു. ഒക്ടോബർ 16 കോളേജ് പഠനം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ മന്ത്രി മാളിന് പിന്നിലെ റെയിൽവേ ട്രാക്കിന് സമീപം വിഘ്‌നേഷ് പ്രിയയുടെ കഴുത്തിൽ കുത്തി ഓടി രക്ഷപെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ശ്രീരാംപൂർ പോലീസ് ഒരു ഓപ്പറേഷൻ നടത്തിയാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞയുടൻ ശ്രീരാംപൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കൊലപാതകി വിഘ്‌നേഷിനെ അറസ്റ്റ് ചെയ്യാൻ കെണിയൊരുക്കി.…

Read More

അദ്ദേഹം നല്ല മനുഷ്യൻ: ചങ്ങലയിൽ ഇട്ടിരിക്കുകയാണ്: തൃശൂർ മേയറിനെ പ്രശംസിച്ച് സുരേഷ് ഗോപി

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗീസിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. മേയർ നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തെ ചങ്ങലയിൽ ഇട്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മേയർക്ക് ഇപ്പോഴുള്ള സാഹചര്യം മൂലം സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജനങ്ങളിൽ ഒരു വ്യത്യസ്തമായ മനോഭാവം രൂപപ്പെടുകയാണ്.   അതിന് തുടക്കം തൃശൂരിലാണ്. ചിലർ അതിനെ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്.…

Read More

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. മൂന്ന് തവണ മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ചിരുന്നെന്നും തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നും പ്രസാദ് പ്രതികരിച്ചു. എം ജി മനു നമ്പൂതിരിയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. സുപ്രീംകോടതിയുടെ 2011 ലെ ഉത്തരവ് പ്രകാരം വിരമിച്ച ജസ്റ്റിസ്…

Read More

ഇന്ന് അല്പം ആശ്വാസം: സ്വർണ വിലയിൽ ഇടിവ്

തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയ്ക്ക് ഇന്ന് അൽപം ആശ്വാസം. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിരിക്കെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് നേരിട്ടത്. ഇന്ന 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ ഒറ്റയടിക്ക് പവന് 2,840 രൂപയാണ് കൂടിയത്. ഇതോടെ പവന് 97,360 രൂപയായിരുന്നു. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360…

Read More

നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കിന് പരിഹാരം; ബെംഗളൂരു ബിസിനസ് കോറിഡോര്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കും

ബെംഗളൂരു: നഗരത്തിലെ കടുത്ത ട്രാഫിക്ക് ബ്ലോക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ. ബെംഗളൂരു ബിസിനസ് കോറിഡോറിന് മന്ത്രിസഭ യോഗം അനുമതി നൽകി. ഇത് ബെംഗളൂരുവിനെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. ഐടി ഹബ്ബിന് പുറമേ ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിങ് മേഖലകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നഗരവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഈ പദ്ധതി രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് . ഇതിന്റെ മേല്‍നോട്ട ചുമതല ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ്. 117 കിലോമീറ്റര്‍ നീളുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ തിരക്കില്‍…

Read More

ദീപാവലി അവധി: ആളുകൾ നഗരത്തിലേക്ക് മടങ്ങുന്നു; മജസ്റ്റിക്കിൽ കനത്ത തിരക്ക്

bus stand

ബെംഗളൂരു: തിങ്കളാഴ്ചയാണ് ദീപാവലി. എന്നിരുന്നാലും, ശനിയും ഞായറും വാരാന്ത്യ അവധി ദിവസങ്ങളായതിനാൽ ആളുകൾ ബെംഗളൂരുവിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പോകുന്ന തിടുക്കത്തിലാണ്. അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകൾ ദീപാവലി ആഘോഷിക്കാൻ സ്വന്തം നാടുകളിലേക്ക് പോകുന്നു. ഇതുമൂലം, മജസ്റ്റിക്കിന് ചുറ്റും കനത്ത ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. സ്വന്തം നാടുകളിലേക്ക് പോകാൻ ബസുകളുടെ ക്ഷാമവും ജനങ്ങൾ നേരിടുന്നുനന്ടെന്നാണ് റിപ്പോർട്ടുകൾ. കെഎസ്ആർടിസി ബസ് ടെർമിനൽ ആളുകളാൽ നിറഞ്ഞിരിക്കുകയാണ്.

Read More
Click Here to Follow Us