നഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി 44 പേർ; കയ്യോടെ പൊക്കി പോലീസ് 

ബെംഗളൂരു: നഗരത്തിൽ ഒരു കൂട്ടം യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ.

ഒരു കൂട്ടം യുവാക്കള്‍ നിരവധി ബൈക്കുകളിലും സ്കൂട്ടികളിലുമായി ഹെല്‍മറ്റില്ലാത്ത ബെംഗളൂരു നഗരത്തിലൂടെ പറപറക്കുന്ന വീഡിയോയായിരുന്നു അത്.

വീഡിയോയിലെ മിക്ക ബൈക്കുകളിലും രണ്ടും മൂന്നും പേരാണ് ഉള്ളത്.

ചിലര്‍ ബൈക്കിന്‍റെ ഫ്രണ്ട് ടയർ പൊക്കി വണ്‍ വീല്‍ സ്റ്റണ്ട് നടത്തുന്നതും വീഡിയോയില്‍ കാണാം.

യുവാക്കളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറില്‍ നിന്നും പകര്‍ത്തിയ വീഡിയോയായിരുന്നു അത്.

വീഡിയോ കാഴ്ചക്കാരില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുക.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

പ്രത്യേകിച്ചും നിരവധി ബൈക്കുകള്‍ ഒരുപോലെ പോകുന്നതിനിടെ ചിലര്‍ വണ്‍ വീല്‍ സ്റ്റണ്ട് ചെയുന്നത് കാണുമ്ബോള്‍, അതും തിരക്കേറിയ റോഡില്‍.

വീഡിയോ പോലീസിന് ലഭിച്ചതിന് പിന്നാലെയുള്ള സംഭവ വികാസങ്ങളാണ് രണ്ടാം ഭാഗം. ‘അല്പ നിമിഷങ്ങള്‍ക്ക് ശേഷം’ എന്ന കുറിപ്പിന് പിന്നാലെ കാണാന്‍ കഴിയുന്നത് സ്റ്റണ്ടിന് ഉപയോഗിച്ച ബൈക്കുകളുമായി നില്‍ക്കുന്ന പോലീസുകാരെയും ഒപ്പം ബൈക്ക് ഓടിച്ച്‌ സാഹസിക കാണിച്ച യുവാക്കളെയുമാണ്.

ആദ്യ ഭാഗം കണ്ടതിന് പിന്നാലെ രണ്ടാം ഭാഗം കാണുന്ന ആരിലും ചിരി വിരിയും ഇത് കണ്ടാല്‍.

നിങ്ങളുടെ സാഹസികത അവസാനിപ്പിക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും തയ്യാറാണ്.’ എന്ന കുറിപ്പോടെ ബെംഗളൂരു സിറ്റി പോലീസ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

മൂന്നേകാല്‍ ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ പോലീസിനെ അഭിനന്ദിക്കാനെത്തി.

33 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 44 പേരെ അവരുടെ ബൈക്കുകള്‍ സഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്ന് ഹെബ്ബാള്‍ ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts