കളിപ്പാട്ടത്തിനായി വഴക്ക്; മൂത്ത മകളെ പിതാവ് തല്ലിക്കൊന്നു 

റായ്‌പൂര്‍: കളിപ്പാട്ടത്തിനായി അനുജത്തിയോട് വഴക്കിട്ട പെണ്‍കുട്ടി അച്ഛന്‍റെ മർദനമേറ്റ് കൊല്ലപ്പെട്ടു.

ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്ബയിലാണ് അതി ദാരുണമായ സംഭവമുണ്ടായത്.

സഹോദരിമാർ തമ്മില്‍ കളിപ്പാട്ടത്തിനായി വഴക്കിട്ടതിനെ തുടർന്ന് പ്രകോപിതനായ പിതാവ് ഇരുവരെയും നിഷ്‌കരുണം മർദിക്കുകയായിരുന്നു.

സംഭവത്തില്‍ ജഞ്ജഗീർ ചമ്പ സ്വദേശിയായ സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്‌തു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

സല്‍മാന്‍റെ മൂത്തമകളും ഇളയമകളും കളിക്കുന്നതിനിടയില്‍ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു.

വഴക്കു ഏതാനും മിനുട്ടുകള്‍ നീണ്ടതോടെ സല്‍മാൻ കോപിതനാകുകയും ഇരുവരെയും പൊതിരെ തല്ലുകയുമായിരുന്നു.

തുടർന്ന് അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ചികിത്സയിലിരിക്കെയാണ് മൂത്ത കുട്ടിയുടെ മരണം സംഭവിക്കുന്നത്.

ഇളയമകള്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts