എസിബി ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

ബെംഗളൂരു : അഴിമതി വിരുദ്ധ ബ്യൂറോയിലെ (എസിബി) ഉദ്യോഗസ്ഥരെന്ന വ്യാജേന സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മുർഗപ്പ നിങ്കപ്പ കുമ്പാർ (56), രജനി കാന്ത് (46) എന്നിവരെയാണ് പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ ഉടനീളം സമാനമായ 40 ലധികം കേസുകളിൽ കുമ്പാർ ഉൾപ്പെട്ടിട്ടുണ്ടെന്നും രജനി കാന്ത് ആറോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

കുമ്പാർ അടുത്തിടെ എസിബിയിൽ ഡിവൈഎസ്പിയാണെന്ന് അവകാശപ്പെടുകയും സർക്കാർ വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി എം ധനഞ്ജയയിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുകയും തട്ടിപ്പ് മനസിലായ അണ്ടർ സെക്രട്ടറി ധനഞ്ജയ വിധാന സൗധ പോലീസിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts