വിലകൂടിയ സൈക്കിൾ മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ 

cycle

ബെംഗളൂരു: നഗരത്തിൽ ഒരു ഹൈ എൻഡ് സൈക്കിൾ മോഷ്ടാവിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 6 ലക്ഷം രൂപ വിലമതിക്കുന്ന 54 സൈക്കിളുകൾ കണ്ടെടുക്കുകയും ചെയ്തു. മൈലസാന്ദ്ര സ്വദേശി ബൽരാജ് (48) ആണ് പ്രതിയെന്ന് സുദ്ദുഗുന്റെപാളയയിലെ പോലീസ് തിരിച്ചറിഞ്ഞു.

സൈക്കിൾ മോഷണം സംബന്ധിച്ച് അടുത്തിടെ പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിസിച്ചിരുന്നു, അന്വേഷണത്തിൽ ബൽരാജ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് കണ്ടെത്തി. വീട് മോഷണക്കേസിൽ അറസ്റ്റിലായ ബൽരാജ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ മോഷണത്തെ നടത്തിയിരിക്കുന്നത്. തിലക് നഗറിലെ മുൻ താമസക്കാരനായ അദ്ദേഹം അടുത്തിടെ മൈലസാന്ദ്രയിലേക്ക് താമസം മാറിയിരുന്നു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ബൽരാജിനെതിരെ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. പരാതിക്കാരന്റെ മകൻ അവരുടെ കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന സൈക്കിളുമായി ബൽരാജ് കടന്നു കളയുകയുമായിരുന്നു.

പ്രതി മോഷ്ടിച്ച ചില സൈക്കിളുകൾക്ക് 60,000 രൂപയും അതിനുമുകളിലും വിലയുള്ളണ് അവ 3,000-4,000 രൂപയ്ക്ക് വിറ്റതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ പണം ഉപയോഗിച്ചതെന്നാണ് ആരോപണം. സൈക്കിളുകൾക്ക് രജിസ്ട്രേഷൻ നമ്പർ ഇല്ലാത്തതിനാൽ മിക്ക ആളുകളും ഇത്തരം മോഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഓഫീസർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts