മോദി സർക്കാരിന് 8 വയസ്സ്; രണ്ടാഴ്ച നീളുന്ന വാര്‍ഷികാഘോഷ പരിപാടികള്‍

ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം തികയും. 2014ൽ അധികാരത്തിലെത്തിയ മോദി 2019ലെ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തി. വാർഷികത്തിന്റെ ഭാഗമായി 2 ആഴ്ച നീളുന്ന പരിപാടികളാണു ബിജെപി സംഘടിപ്പിക്കുന്നത്. 75 മണിക്കൂർ നീളുന്ന ജനസമ്പർക്ക പരിപാടിയിൽ കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്ബര്‍ക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വര്‍ഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ സാമ്ബത്തികം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളില്‍ വിവിധ വിഭാഗങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ സാധാരണക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ ലഭിച്ചു. കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിച്ചു. ജൈവകൃഷിക്ക് നയം രൂപീകരിച്ചു.

2014ല്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏഴു സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടായിരുന്നു. ഇന്ന് 18 സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ഇതാദ്യമായി രാജ്യസഭയില്‍ ബിജെപിക്ക് 100 എംപിമാരുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആസാം, ഗോവ, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ ബിജെപി തിരുത്തിക്കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us