മോദി സർക്കാരിന് 8 വയസ്സ്; രണ്ടാഴ്ച നീളുന്ന വാര്‍ഷികാഘോഷ പരിപാടികള്‍

ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം തികയും. 2014ൽ അധികാരത്തിലെത്തിയ മോദി 2019ലെ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തി. വാർഷികത്തിന്റെ ഭാഗമായി 2 ആഴ്ച നീളുന്ന പരിപാടികളാണു ബിജെപി സംഘടിപ്പിക്കുന്നത്. 75 മണിക്കൂർ നീളുന്ന ജനസമ്പർക്ക പരിപാടിയിൽ കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്ബര്‍ക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വര്‍ഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി…

Read More