ഉത്തര്‍പ്രദേശ്: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ മാംസാഹാരം പൊതിഞ്ഞു നല്‍കിയ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ പ്രവര്‍ത്തിക്കുന്ന മെഹക്ക് റസ്റ്റോറന്റ് ഉടമയായ മുഹമ്മദ് താലിബ് ഹുസൈനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് കൈലാഷ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഹമ്മദ് താലിബ് ഒരു സ്‌ക്രാപ്പ് ഷോപ്പില്‍ നിന്നും പത്രങ്ങള്‍ വാങ്ങിയിരുന്നതായും ഹോട്ടലില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങളായി ആഹാരം പൊതിഞ്ഞു നല്‍കുന്നത് പത്രകടലാസിലാണെന്നും ഹോട്ടലിലെ ജീവനക്കാരന്‍ പറയുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രം…
Read MoreTag: arrest
പീഡന കേസിൽ പി സി ജോർജ് അറസ്റ്റിൽ
തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി. സി ജോർജ് അറസ്റ്റിൽ. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ഇതെത്തുടർന്ന് മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354, 54എ വകുപ്പുകൾ ചുമത്തിയാണ് കേസ്.തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് 2022 ഫെബ്രുവരി 10 നാണ് സംഭവം നടന്നതെന്നും പരാതിക്കാരി മൊഴിയിൽ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർജിനെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്‍റെ…
Read Moreവിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയുടെ ബന്ധുക്കളെ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; രണ്ട് പേർ മരിച്ചു,
ബെംഗളൂരു: ഭാര്യ വിവാഹമോചനത്തിന് വിസമ്മതിച്ച സംഘർഷം മൂലം ഓട്ടോ ഡ്രൈവർ യാദ്ഗിർ ജില്ലയിൽ ബുധനാഴ്ച അവളുടെ പിതാവിനെയും സഹോദരനെയും രണ്ട് ബന്ധുക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം തീകൊളുത്തി കൊള്ളാൻ ശ്രമിച്ചതായി ബസവരാജ് കട്ടിമണി റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ പിതാവും സഹോദരനും ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ രണ്ട് ബന്ധുക്കൾ മരിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രതി ശരണപ്പയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യ ശരണപ്പ ഏരണ്ണയുടെ ബന്ധുക്കളായ 35 കാരനായ നാഗപ്പ ഹഗരഗുണ്ടയും 65 കാരനായ ശരണപ്പ സരൂരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. 40 ശതമാനം പൊള്ളലേറ്റ ഭാര്യയുടെ…
Read Moreസ്വർണ്ണ കടത്ത് കർണാടകയിൽ മലയാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ബോവിക്കാനം മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60,24,340 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസിന്റെ മുന്നില്‍ തകര്‍ന്നു വീണത്. ഇതേ രീതിയില്‍ സ്വര്‍ണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍…
Read Moreസംഘർഷത്തിനിടെ കൊല, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ ചിക്കമുദ്ദേനഹള്ളി ഗ്രാമത്തിൽ വഴക്കിനിടെ 65 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഹോദരങ്ങൾ ആണ്. സംഘർഷത്തിനിടെ ഗംഗമ്മയാണ് മരിച്ചത്. ആക്രമണത്തിൽ മകൻ വിജയകുമാറിന് നിസാര പരിക്കേറ്റു. സുധാകർ ജ്യേഷ്ഠൻ മാരുതി എന്നിവരാണ് പ്രതികൾ. സുധാകറും കുടുംബാംഗങ്ങളും അവരുടെ ഗ്രാമത്തിലെ സർക്കാർ പദ്ധതികളുടെ സബ് കോൺടാക്ട് എടുത്തിട്ടുള്ളതായി പ്രഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എം.ജി.എൻ.ആർ.ഐ.ജി.എയുടെ കീഴിലുള്ള പ്രവൃത്തികളിൽ കുടുംബം ക്രമക്കേട് നടത്തിയതായി വിജയകുമാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരും മാരുതിയും അവരുടെ…
Read Moreസ്വർണം കുഴമ്പുരൂപത്തിലാക്കി കടത്താനുള്ള ശ്രമം, ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: മൊബൈൽ കവറിനുള്ളിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി കടത്താ ൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ആർടി നഗർ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. 21 ലക്ഷത്തോളം വില മതിക്കുന്ന സ്വർണം ഇയാളിൽ നിന്നും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്.
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ നാലിടങ്ങളിൽ അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിന് മലയാളി അറസ്റ്റിൽ. വയനാട് സ്വദേശി ഷറഫുദ്ദീൻ 42 നെയാണ് മിലിറ്ററി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. സൈനിക രഹസ്യങ്ങൾ ചോർത്താനായി പാക് രഹസ്യാന്വേഷണ ഏജൻസികൾ സിം ബോക്സ് ഉപയോഗിച്ചെന്ന രഹസ്യവിവരത്തെത്തുടർന്ന് മിലിറ്ററി ഇന്റലിജൻസ് ബെംഗളൂരു പോലീസിന് കീഴിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാൾ കുടുങ്ങിയത്. വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (വിഒഐപി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിം ബോക്സുകൾ ഉപയോഗിച്ച് വിദേശ കോളുകൾ ലോക്കൽ ആക്കി മാറ്റുകയാണ് പ്രവർത്തന രീതി.…
Read Moreബെംഗളൂരുവിൽ എംഡിഎംഎയുമായി നൈജീരിയക്കാരൻ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ എംഡിഎംഎ വിൽപ്പന നടത്തിയെന്നാരോപിച്ച് നൈജീരിയക്കാരനായ 26കാരനെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 8 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. സാമ്പിഗെഹള്ളിക്ക് സമീപം തിരുമേനഹള്ളി സ്വദേശി ജോൺ നീറോയാണ് അറസ്റിലായ പ്രതി. എട്ട് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിലാണ് നീറോ ഇന്ത്യയിലെത്തിയത്. തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവ്വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിഇക്ക് അഡ്മിഷൻ എടുത്തെങ്കിലും പഠനം നിർത്തി കുറ്റകൃത്യത്തിലേക്ക് പ്രവേശിച്ചു. എംഡിഎംഎ വിൽക്കാൻ നീറോ വിദ്യാരണ്യപുര ഭാഗത്തേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇൻസ്‌പെക്ടർ മുഹമ്മദ് മുഖറത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ…
Read Moreഅഗ്നിപഥ്: ബിഹാറില്‍ 804 പേര്‍ അറസ്റ്റില്‍: ഭാരത് ബന്ദ് ആഹ്വാനത്തിൽ അതീവ ജാഗ്രത
ദില്ലി: അഗ്നിപഥിനെതിരായ പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഭോജ്പുർ എസ്.പി സഞ്ജയ് കുമാർ സിങ് പറഞ്ഞു. ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് തുടരുമെന്നും ഭോജ്പുർ എസ്പി പറഞ്ഞു. അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ബിഹാറിൽ സംഘർഷം ഏറ്റവും രൂക്ഷമായത് ഭോജ്പുരിലാണ്. രാജ്യത്താകെ അറസ്റ്റിലായ 1313 പേരിൽ 804 പേരും ബിഹാറിൽ നിന്നുമാണെന്നാണ് റിപ്പോർട്ട്.
Read Moreവർഗീയ സംഘർഷത്തിനിടെ കൊലപാതകം; 15 പേരെ കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: ക്ഷേത്രഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രി ബെലഗാവി താലൂക്കിലെ ഗൗണ്ട്വാഡ് ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൊലപാതക വാർത്ത പ്രചരിച്ചതിന് പിന്നാലെ ഗ്രാമത്തിൽ സങ്കർഷാവസ്ഥ ഉണ്ടായത് തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഭൈരവനാഥ ക്ഷേത്രത്തിന്റെ ഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം…
Read More