ഒരു പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയ കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

ആറ്റിങ്ങൽ : പൊറോട്ടയ്ക്ക് അമിത വില ഈടാക്കിയെന്നാരോപിച്ച്‌ കാറിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെ ആക്രമിച്ച്‌ തല അടിച്ചുപൊട്ടിച്ചു. മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12.45 ഓടെയാണ് സംഭവം നടന്നത്. കെ.എല്‍ 65 സി 8494 നമ്പര്‍ ഇന്നോവയിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ പണം നല്‍കിയശേഷം മടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ തിരികെയെത്തിയാണ് ഇവര്‍ ഹോട്ടലുടമ ടിജോയിയുമായി വഴക്കിട്ടതും തുടർന്ന് ആക്രമിച്ചതും. ഒരു പൊറോട്ടയ്ക്ക് 12 രൂപ ഈടാക്കിയത് അമിത വിലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ടിജോയുടെ തലയ്ക്ക് പാല്‍ ട്രേ…

Read More

ഹിന്ദു ദൈവങ്ങളുടെ ചിത്രത്തിൽ മാംസാഹാരം പൊതിഞ്ഞു നൽകി; ഹോട്ടൽ ഉടമ അറസ്റ്റിൽ

ഉത്തര്‍പ്രദേശ്: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ മാംസാഹാരം പൊതിഞ്ഞു നല്‍കിയ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ പ്രവര്‍ത്തിക്കുന്ന മെഹക്ക് റസ്റ്റോറന്റ് ഉടമയായ മുഹമ്മദ് താലിബ് ഹുസൈനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് കൈലാഷ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഹമ്മദ് താലിബ് ഒരു സ്‌ക്രാപ്പ് ഷോപ്പില്‍ നിന്നും പത്രങ്ങള്‍ വാങ്ങിയിരുന്നതായും ഹോട്ടലില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങളായി ആഹാരം പൊതിഞ്ഞു നല്‍കുന്നത് പത്രകടലാസിലാണെന്നും ഹോട്ടലിലെ ജീവനക്കാരന്‍ പറയുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രം…

Read More

മലയാളി ഹോട്ടൽ ഉടമ കർണാടകയിൽ മരണപ്പെട്ടു 

ബെംഗളൂരു: മലയാളി ഹോട്ടൽ ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുൾ അസീസ് ആണ് മരിച്ചത്. കർണാടകയിലെ വിജയപുര ടൗണിൽ കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഹോട്ടൽ നടത്തി വരികയായിരുന്നു. ബീജാപൂർ ടൗണിലെ മലബാർ ഹോട്ടൽ കർണാടക മലയാളികൾക്കിടയിൽ സുപരിചിതമായിരുന്നു. പിതാവ് മുഹമ്മദ്‌, മാതാവ് കദിയുമ്മ, ഭാര്യ നസീമ, മക്കൾ അൻസില, ഹസീന, അർഷിദ, ആസിഫ്

Read More
Click Here to Follow Us