ബെംഗളൂരു : ഞായറാഴ്ച മേലെ മഹാദേശ്വര കുന്നിൽ നിന്ന് കൊല്ലേഗലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഹനൂറിന് സമീപം കാമഗെരെയിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് 14 ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് റോഡിൽ നിന്ന് തെന്നി കുഴിയിൽ വീഴുകയായിരുന്നു. ബസിൽ 60-ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി ആണ് വിവരം. ഒമ്പതുപേരെ കൊല്ലേഗൽ സർക്കാർ ആശുപത്രിയിലും അഞ്ചുപേരെ ഹോളിക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read MoreTag: accident
വാഹനാപകടം, നഷ്ടപരിഹാര തുക വർധിപ്പിച്ചു
ബെംഗളൂരു: വാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ഇനി നഷ്ടപരിഹാരമായി കിട്ടുക വൻതുക. വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. അടുത്ത മാസം ആദ്യം മുതൽ പുതിയ നഷ്ടപരിഹാര തുക പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക 12500 രൂപയിൽ നിന്ന് 50000 രൂപയായും മരണപ്പെട്ടവരുടെ കുടുംബത്തിന് 50000 ൽ നിന്ന് 2 ലക്ഷം രൂപ വരെയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ്…
Read Moreബെംഗളൂരുവിൽ യുവാവ് കാറിനുള്ളിൽ വെന്തുമരിച്ചു
ബെംഗളൂരു : ശനിയാഴ്ച രാത്രി നൈസ് റോഡിൽ ചന്നസാന്ദ്ര പാലത്തിന് സമീപം സംശയാസ്പദമായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് അബദ്ധത്തിൽ കാറിന് തീപിടിച്ച് 35 കാരനായ ഒരാൾ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ഉത്തരഹള്ളി സ്വദേശിയും ത്യാഗരാജനഗറിലെ ബിസിനസ് പ്രോസസ്സിംഗ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) കമ്പനിയിലെ ജീവനക്കാരനുമായ ദർശൻ കുമാറാണ് മരിച്ചത്. രാത്രി 10.30 ഓടെ ബന്ധുവിനെ സന്ദർശിച്ച ശേഷം ഹ്യുണ്ടായ് സാൻട്രോയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം എയർ കണ്ടീഷൻ വെന്റിന് സമീപം തീപിടിത്തം കുമാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുമാർ ചന്നസാന്ദ്ര പാലത്തിന് സമീപമെത്തിയപ്പോൾ ഒരു വശത്തേക്ക്…
Read Moreഗുണ്ടേൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചതായി സംശയം
ബെംഗളൂരു : കർണാടകയിലെ ഗുണ്ടേൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിലിൽ ആറ് അഥിതി തൊഴിലാളികൾ മരണപെട്ടതായി സംശയം. ഗുണ്ടേൽപ്പെട്ട് മടഹള്ളി കുന്നിൽ രാവിലെ 11 : 45 യോടെ ആണ് സംഭവം. പറ പൊട്ടിക്കുന്നതിന് മുൻപ് ലോറികൾ കുന്നുകളിൽ നിന്ന് മണ്ണ് മാറ്റുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു. രാവിലെ 11.45 ഓടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നും ആറ് പേർ മണ്ണിനടിയിലായതായും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, കൃത്യമായ കണക്കുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. കൂറ്റൻ പാറകൾ തകർന്നതോടെ ടിപ്പറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പെട്ട ഒരു ടിപ്പറിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തി,…
Read Moreവാഹനാപകടം മുൻകൂട്ടി അറിയാം, ആപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവർമാർക്ക് അപകട സാധ്യത മുൻകൂട്ടി അറിയാനായി ആപ്പ് വരുന്നു. ഡ്രൈവർമാർക്ക് അപകട മേഖലയിൽ ജാഗ്രത നിർദേശം നൽകുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകളായി കണക്കാക്കി അവ മുന്‍കൂട്ടി അറിയിക്കുന്ന വിധത്തിൽ ആയിരിക്കും ആപ്പിന്റെ പ്രവർത്തനം രീതി.മോട്ടോർ വാഹനവകുപ്പാണ് ഈ ആപ്പ് പുറത്തിറക്കുന്നത്.പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകള്‍പ്രകാരം ആകെ 248 ബ്ലാക്ക് സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
Read Moreപ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി യാത്രക്കാർ: ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തിയത് രണ്ട് ജീവൻ.
ബെംഗളൂരു: പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ പെൺകുട്ടിയെയും ബന്ധുവിനെയും ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി. ബെളഗാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അജ്മീർ- മൈസൂരു എക്സ്പ്രസിൽ മൈസൂരുവിലേക്കു വരികയായിരുന്ന സൂറത്ത് സ്വദേശിളാണ് അപകടത്തിൽ പെട്ടത്, തുടർന്ന് ലോക്കോപൈലറ്റ് അനിർബാൻ ഗോസ്വാമിയാണ് ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്. ബെളഗാവി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് അപകടത്തിൽ പെട്ട ഇരുവരും പുറത്തിറങ്ങിയത്. എന്നാൽ ട്രെയിൻ നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട ഇരുവരും കോച്ചിലേക്ക് ചാടികയറാൻ ശ്രമിക്കുന്നതിനിടെയാണ് കാലുകൾ പ്ലാറ്റ്ഫോമിനും ട്രെയിനിലും ഇടയിൽ കുടുങ്ങിയത്. അതേസമയം ഡ്യൂട്ടിയിൽ കയറാൻ വേണ്ടി സ്റ്റേഷനിലെത്തിയ…
Read Moreചിത്രദുർഗയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് മരിച്ചു
ബെംഗളൂരു : തിങ്കളാഴ്ച പുലർച്ചെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ താലൂക്കിൽ ജോഡി ശ്രീരംഗപുരയ്ക്ക് സമീപം കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ സ്വദേശികളായ ഗീത (32), അമ്മ ശാരദ (60), മകൾ ധ്രുതി (5) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാഗേഷ് (65), ദയാനന്ദ (66), സുധീന്ദ്ര (35) എന്നിവരെ ചികിത്സയ്ക്കായി ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുന്ദാപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണം…
Read Moreറോഡിലേക്ക് തെറിച്ചുവീണ യുവതി ട്രക്ക് ഇടിച്ച് മരിച്ചു; മരണത്തിന് കാരണം കുഴികൾ എന്ന് നിവാസികൾ
ബെംഗളൂരു : ഞായറാഴ്ച രാവിലെ മഗഡി റോഡിൽ 38 കാരിയായ സ്ത്രീ ട്രക്ക് ഇടിച്ച് മരിച്ചു, കുഴികൾ നിറഞ്ഞ റോഡാണ് സ്ത്രീയുടെ മരണത്തിന് കാരണമെന്ന് നിവാസികൾ ആരോപിക്കുന്നു. അധ്യാപികയായ ഷർമിള ആണ് മരിച്ചത്. ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കേ ബ്യാദരഹള്ളിക്ക് സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഷർമിള ട്രക്കിൽ ഇടിക്കുകയായിരുന്നു. ബ്യാദരഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ട്രക്ക് ഡ്രൈവർ മാദേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു കുഴികളിൽ നിന്ന് വെട്ടിച്ച് മാറ്റുന്നതിനിടെ ഇരുചക്രവാഹന യാത്രികന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി പരിസരവാസികൾ പറഞ്ഞു. എന്നാൽ, യുവതിയുടെ ഭർത്താവ് തന്റെ…
Read Moreസ്വകാര്യ ബസുകളേക്കാൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് സർക്കാർ ബസുകൾ; റിപ്പോർട്ട്
ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) അപകട വിശകലന റിപ്പോർട്ട് പ്രകാരം സ്വകാര്യ ബസുകളേക്കാൾ കൂടുതൽ അപകടങ്ങൾ സർക്കാർ ബസുകളാണ് ഉണ്ടാക്കുന്നതെന്നും, സർക്കാർ നടത്തുന്ന ബസ് കമ്പനികൾ കൂടുതൽ ട്രിപ്പുകൾ നടത്തിയതും വലിയ ദൂരങ്ങൾ പിന്നിട്ടതുമാണ് ഇതിന് കാരണമായി പറയുന്നത്. 2021-ൽ 600-ലധികം അപകടങ്ങളിൽ 46 എണ്ണവും സർക്കാർ-സ്വകാര്യ ബസുകളാണ്. ഇതിൽ 27 അപകടങ്ങൾ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകൾ ഉണ്ടാക്കിയതാണ്, ഏഴു കെഎസ്ആർടിസിയും 12 സ്വകാര്യ ബസുകളും ഉൾപ്പെടുന്നു. 2020ൽ 27ഉം 2019ൽ 42ഉം ആയിരുന്നു ബിഎംടിസിയുടെ അപകടങ്ങളുടെ…
Read Moreമലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.
ബെംഗളൂരു: നാട്ടില്‍നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചു. പുലര്‍ച്ചെ 5.50ന് തീവണ്ടി കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ യുവാവ് മരിച്ചു. ദമാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ്. ബെംഗളൂരു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍…
Read More