രണ്ടാംബാച്ച് ദസറ ആനകളുടെ ഭാരപരിശോധന ആരംഭിച്ചു: തൂക്കത്തിൽ മുന്നിൽ സുഗ്രീവൻ

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെത്തിച്ച രണ്ടാംബാച്ച് ദസറ ആനകളുടെ തൂക്കത്തിൽ 5190 കിലോഗ്രാം ഭാരവുമായി സുഗ്രീവൻ ഒന്നാമൻ.

മഹേന്ദ്ര (4910 കിലോഗ്രാം), പ്രശാന്ത (4875 കിലോഗ്രാം), ദൊഡ്ഡഹരവെ ലക്ഷ്മി (3485 കിലോഗ്രാം), ഹിരണ്യ (2930 കിലോഗ്രാം) എന്നിങ്ങനെയാണ് മറ്റ് ആനകളുടെ ഭാരം.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

കഴിഞ്ഞവർഷം സുഗ്രീവന് 5310 കിലോഗ്രാമായിരുന്നു ഭാരം.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മൈസൂരു കൊട്ടാരത്തിന്റെ വടക്കേ ഗേറ്റിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള തൂക്കം അളക്കുന്ന പാലത്തിലേക്ക് ആനകളെ കൊണ്ടുപോയപ്പോൾ വഴിയിലുടനീളം ജനങ്ങൾ സ്വീകരണം നൽകി. കെ.ആർ. സർക്കിൾ, സയ്യാജി റാവു റോഡ് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts