മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

ബെംഗളൂരു: നാട്ടില്‍നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചു.

പുലര്‍ച്ചെ 5.50ന് തീവണ്ടി കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പാളത്തില്‍ വീണത്.

അവിടെ വെച്ചുതന്നെ യുവാവ് മരിച്ചു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ദമാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ്.

ബെംഗളൂരു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്.

ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റിയട്ടുണ്ട്.

ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം പോസ്റ്റമോട്ടം നടത്തി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

ഗൾഫ് പ്രവാസിയായ സിദ്ദീഖ് നാട്ടിലെത്തിയിട്ട് കുറച്ചു നാളുകളായിട്ടുള്ളു, ബെംഗളൂരുവിലുളള സുഹൃത്തുക്കളെയും മുൻപ് ജോലിചെയ്ത കടയും സന്ദര്‍ശിക്കാന്‍ വേണ്ടി നഗരത്തിലേക്ക് യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts