ചിത്രദുർഗയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് മരിച്ചു

ബെംഗളൂരു : തിങ്കളാഴ്ച പുലർച്ചെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ താലൂക്കിൽ ജോഡി ശ്രീരംഗപുരയ്ക്ക് സമീപം കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ സ്വദേശികളായ ഗീത (32), അമ്മ ശാരദ (60), മകൾ ധ്രുതി (5) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാഗേഷ് (65), ദയാനന്ദ (66), സുധീന്ദ്ര (35) എന്നിവരെ ചികിത്സയ്ക്കായി ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

കുന്ദാപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts