മുന്‍ ഐ.ബി ഉദ്യോഗസ്ഥന്റെ അപകടമരണം ആസൂത്രിതമെന്ന് പൊലീസ്: സി സി ടീ വി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തിൽ നിർണായക തെളിവ് ലഭിച്ചു. ആര്‍.കെ കുല്‍ക്കര്‍ണി എന്ന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു നീങ്ങുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവ് ആയി ലഭിച്ചിരിക്കുന്നത്. മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ ആര്‍.കെ കുല്‍ക്കര്‍ണി (82) എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനെ പിന്നില്‍നിന്ന് ഇടിച്ചിട്ട് കാർ നിര്‍ത്താതെപോയി. നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ആയിരുന്നു കൊലപാതകത്തിന് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോദിച്ചു ശേഷം സംഭവം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. …

Read More

ക്രെയിൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

road

ബെംഗളൂരു: രണ്ട് ദിവസം മുമ്പ് വൈറ്റ്ഫീൽഡ് കണ്ണമംഗലയിൽ മൊബൈൽ ക്രെയിൻ ഇടിച്ച് പരിക്കേറ്റ 19 കാരിയായ കൊമേഴ്‌സ് വിദ്യാർത്ഥിനി വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. സ്വയം തൊഴിൽ ചെയ്യുന്ന റഹ്മാൻ ഖാന്റെ മൂന്ന് പെൺമക്കളിൽ മൂത്ത മകളായ നൂർ ഫിസാർ ബിഎംടിസി ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടമുണ്ടായത്. ടി സി പാളയയിലെ സ്വകാര്യ കോളേജിലെ എഐ ബികോം വിദ്യാർത്ഥിനി നൂർ ബസിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ക്രെയിൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ…

Read More

ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴ് സ്ത്രീകള്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: ബിദാറില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ ഏഴ് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ട ഏഴ് പേരും സ്ത്രീകളാണ്. ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ യാത്ര ചെയ്തിരുന്ന ഓട്ടോയിലേക്ക് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ഗുണ്ടമ്മ (60),ഈശ്വരമ്മ (55), പാര്‍വതി (40), യാദമ്മ (40), പ്രഭാവതി (36), ജഗ്ഗമ്മ (34), രുക്മിണി ബായി (60) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട് പരിക്കേറ്റ 11 പേരില്‍ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാറം ഉൾപ്പെടുന്നു ഇവരുടെ നില ഗുരുതരമാണ്.…

Read More

രഥോത്സവത്തിനിടെ രഥം തകർന്ന് വീണു

ബെംഗളൂരു: ചാമരാജനഗറിലെ ചന്നപ്പനപുര ഗ്രാമത്തില്‍ രഥോത്സവത്തിനിടെ കൂറ്റൻ രഥം തകര്‍ന്നുവീണു. ഗ്രാമത്തിലെ വീരഭദ്രേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ രഥ ഘോഷയാത്രക്കിടെയാണ് ചക്രങ്ങള്‍ തകര്‍ന്ന് രഥം താഴെ വീണത്. അപകടത്തില്‍ ആളപായമില്ല. ചക്രങ്ങള്‍ പൂർണമായും തകര്‍ന്നു, രഥത്തിന്‍റെ ചക്രങ്ങള്‍ തകര്‍ന്ന് തുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങളെ മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീരഭദ്രേശ്വര ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. രഥോത്സവം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റു ചടങ്ങുകളോടെ ഉത്സവം പൂര്‍ത്തിയാക്കി.

Read More

കിയാ മേൽപ്പാലത്തിൽ നിന്ന് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മേൽപ്പാലത്തിൽ ശനിയാഴ്ച രാവിലെ 10.45 ഓടെ യെലഹങ്ക സന്തേ സർക്കിളിന് സമീപമുള്ള ഫ്‌ളൈ ഓവറിൽ നിന്ന് തെറിച്ചുവീണ് ഒരേ ബൈക്കിൽ സഞ്ചരിച്ച മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. ഫാഷൻ ടെക്‌നോളജി പിജി വിദ്യാർഥികളായിരുന്നു മൂവരും. നന്ദി ഹിൽസിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്നു ഇവർ. റൈഡർ സൈഡ് സ്റ്റാൻഡ് ഉയർത്താൻ മറന്നതാണ് അപകട കാരണം, ഇവരുടെ ബൈക്ക് ഫ്ലൈ ഓവറിന് മുകളിലായിരിക്കുമ്പോൾ സ്റ്റാൻഡ് റോഡിലെ കോൺക്രീറ്റ് ഹോളോ ബ്ലോക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റൈഡർ ബാലൻസ് തെറ്റി ഫ്‌ളൈഓവറിന്റെ…

Read More

ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് 4 മാസത്തിനു ശേഷം മരിച്ചു

ബെംഗളൂരു: കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ്  കഴിഞ്ഞ നാല് മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മംഗളൂരു ആശുപത്രിയിൽ മരിച്ചു. ഉജേ മച്ചാറു സ്വദേശി എസ്.വൈ.എസ് നേതാവ് ഹമീദിന്റെ മകനും ഉപ്പിനങ്ങാടിയിലെ ‘ബ്രൈറ്റ് ലുക്ക്’വസ്ത്ര സ്ഥാപന ഉടമയുമായ കെ.അഷ്റഫ്(32) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം നാലിനാണ് യുവാവ് അപകടത്തിൽ പെട്ടത്.ഭാര്യയേയും രണ്ട് മക്കളേയും കാറിൽ ഇരുത്തി സാധനം വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മംഗളൂരു ആശുപത്രിയിൽ ചികിത്സ…

Read More

മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. സദാനന്ദപുരം ഇഞ്ചക്കൽ കുന്നത്ത്പുത്തൻ വീട്ടിൽ എം ജോർജ്കുട്ടിയുടെയും സോണി ജോർജിൻറേയും മകൻ ജോയൽ ജോർജ് (18) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളേജിൽ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. കൂട്ടുകാരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടമുണ്ടായത്.

Read More

കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

road

ബെംഗളൂരു: തിങ്കളാഴ്ച രാത്രി ചിത്രദുർഗയിലെ ട്രാവലേഴ്‌സ് ബംഗ്ലാവിന് സമീപമുള്ള റോഡ് ഡിവൈഡറിൽ ഇടിച്ച് മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. മൂന്ന് യുവാക്കൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചിത്രദുർഗ താലൂക്കിലെ മേദെഹള്ളി ഗ്രാമത്തിലെ ഹരീഷ് (27), സച്ചിൻ (25), ചള്ളകെരെ താലൂക്കിലെ കാമസമുദ്രയിലെ മനു (22) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് യാത്രക്കാരായ മേഘന, ഇബ്രാഹിം ഖലീൽ എന്നിവരും അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മൂന്നുപേരും അവരുടെ കുടുംബത്തിലെ ഒരേയൊരു മക്കളായിരുന്നു. ട്രാഫിക് പോലീസ് കേസെടുത്തു.

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു 

ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലെ ഇലക്‌ട്രോണിക് സിറ്റി മേൽപ്പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കോറേ നാഗരാജു (33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഫ്ലൈ ഓവറിൻറെ ചരിവിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്ന് പോലീസ് അറിയിച്ചു. ബി.ഐ.ടി.എൽ., ഇലക്‌ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

ബെംഗളൂരുവിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കാഞ്ഞങ്ങാട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി ടൂറിസ്റ്റ് ബസിലിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us