ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴ് സ്ത്രീകള്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: ബിദാറില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ ഏഴ് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ട ഏഴ് പേരും സ്ത്രീകളാണ്.

ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ യാത്ര ചെയ്തിരുന്ന ഓട്ടോയിലേക്ക് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ഗുണ്ടമ്മ (60),ഈശ്വരമ്മ (55), പാര്‍വതി (40), യാദമ്മ (40), പ്രഭാവതി (36), ജഗ്ഗമ്മ (34), രുക്മിണി ബായി (60) എന്നിവരാണ് മരിച്ചത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

അപകടത്തില്‍ പെട്ട് പരിക്കേറ്റ 11 പേരില്‍ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാറം ഉൾപ്പെടുന്നു ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts