ബെംഗളൂരു : നഗരത്തിൽ ഡബിൾ ഡക്കർ വൈദ്യുതബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതിയുമായി ബി.എം.ടി.സി രംഗത്ത്. പദ്ധതിയുടെ പ്രാരംഭ നടപടികൾ ബി.എം.ടി.സി. തുടങ്ങി. ബെംഗളൂരുവിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടി നേട്ടമാകുന്ന പദ്ധതിയാണിതെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.
നേരത്തേ ഡീസൽ ഡബിൾ ഡക്കറുകൾ നഗരത്തിൽ സർവീസ് നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇവ നിർത്തലാക്കുകയായിരുന്നു. ഔട്ടർ റിങ് റോഡ്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് ( സി.ബി.ഡി.) എന്നിവിടങ്ങളിലായിരിക്കും ഇത്തരം ബസുകൾ സർവീസ് നടത്തുക. ബസുകൾ എത്തിച്ചശേഷം മാത്രമേ പൂർണമായ റൂട്ട് വിവരപ്പട്ടിക പുറത്തിറക്കുകയുള്ളു. ആദ്യഘട്ടത്തിൽ 10 ഡബിൾ ഡക്കർ ബസുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി.
മുൻപ് പലറൂട്ടുകളും ഡബിൾ ഡക്കർ സർവീസുകൾക്ക് അനുയോജ്യമല്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു ഇതേതുടർന്ന് സർവീസ് തുടങ്ങാനുദ്ദേശിക്കുന്ന റൂട്ടുകൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. അഞ്ച് മീറ്ററാണ് ഈ ബസുകളുടെ ഉയരം. മരക്കൊമ്പുകളും വൈദ്യുതി ലൈനുകളും തടസ്സമാകാത്ത റോഡുകൾ കണ്ടെത്താണ് ഇപ്പോൾ ശ്രമിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.