കിയാ മേൽപ്പാലത്തിൽ നിന്ന് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മേൽപ്പാലത്തിൽ ശനിയാഴ്ച രാവിലെ 10.45 ഓടെ യെലഹങ്ക സന്തേ സർക്കിളിന് സമീപമുള്ള ഫ്‌ളൈ ഓവറിൽ നിന്ന് തെറിച്ചുവീണ് ഒരേ ബൈക്കിൽ സഞ്ചരിച്ച മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. ഫാഷൻ ടെക്‌നോളജി പിജി വിദ്യാർഥികളായിരുന്നു മൂവരും. നന്ദി ഹിൽസിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്നു ഇവർ.

റൈഡർ സൈഡ് സ്റ്റാൻഡ് ഉയർത്താൻ മറന്നതാണ് അപകട കാരണം, ഇവരുടെ ബൈക്ക് ഫ്ലൈ ഓവറിന് മുകളിലായിരിക്കുമ്പോൾ സ്റ്റാൻഡ് റോഡിലെ കോൺക്രീറ്റ് ഹോളോ ബ്ലോക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റൈഡർ ബാലൻസ് തെറ്റി ഫ്‌ളൈഓവറിന്റെ പാർശ്വഭിത്തിയിൽ ഇടിക്കുകയായിരുന്നു. അദ്ദേഹം മേൽപ്പാലത്തിൽ വീണു, മറ്റ് രണ്ട് പേർ 35 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് പാലത്തിൽ നിന്ന് തെറിച്ചുപോയി.

29 വയസ്സുള്ള അമോൽ പ്രമോദ് ആംതെ, അമിത് സിംഗ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആംതെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിംഗ് ഉച്ചയ്ക്ക് 12.50 ഓടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. റൈഡർ സൗരവ് ഡെ (27) അപകടനില തരണം ചെയ്തതായി സൂചനയുണ്ട്. സിംഗ് ഡൽഹിയിൽ നിന്നും ആംതെ മഹാരാഷ്ട്രയിൽ നിന്നുമാണ്. രാജസ്ഥാൻ സ്വദേശിയാണ് ദേ. എച്ച്എസ്ആർ ലേഔട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്.

മൂവരും രാവിലെ തന്നെ നന്ദി ഹിൽസിലേക്ക് റൈഡ് പോകുന്നതിനായി സൗരവ് ഡെയുടെ സഹോദരന്റെ ബൈക്ക് ആണ് എടുത്തത്. ശരിയായ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ റൈഡർ രക്ഷപ്പെട്ടു. മരിച്ച രണ്ടുപേരിൽ ഒരാൾ നിലവാരമില്ലാത്ത ഹെൽമറ്റ് ആണ് ധരിച്ചിരുന്നത്, മറ്റൊരാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഫ്‌ളൈ ഓവറിന് താഴെയുള്ള മെട്രോ നിർമാണ സ്ഥലത്തിന്റെ ബാരിക്കേഡുള്ള ഭാഗത്താണ് ഇരുവരും വീണത് എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us