മുന്‍ ഐ.ബി ഉദ്യോഗസ്ഥന്റെ അപകടമരണം ആസൂത്രിതമെന്ന് പൊലീസ്: സി സി ടീ വി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തിൽ നിർണായക തെളിവ് ലഭിച്ചു. ആര്‍.കെ കുല്‍ക്കര്‍ണി എന്ന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു നീങ്ങുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവ് ആയി ലഭിച്ചിരിക്കുന്നത്.

മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ ആര്‍.കെ കുല്‍ക്കര്‍ണി (82) എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനെ പിന്നില്‍നിന്ന് ഇടിച്ചിട്ട് കാർ നിര്‍ത്താതെപോയി. നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ആയിരുന്നു കൊലപാതകത്തിന് ഉപയോഗിച്ചിരുന്നത്.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങള്‍ പരിശോദിച്ചു ശേഷം സംഭവം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു.  സാധാരണ അപകടമാണ് നടന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാറിടിച്ചത് മനപൂര്‍വ്വമാണെന്ന് വ്യക്തമായതായി പൊലീസ് കൂട്ടിച്ചേർത്തു.

അന്വേഷണത്തിനൊടുവില്‍ നടന്നത് സാധാരണ അപകടമല്ല ആസൂത്രിത കൊലപാതകമാണ് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.

നാലുചക്ര വാഹനങ്ങള്‍ പോകാത്ത ഇടുങ്ങിയ പാതയായിലൂടെ നടന്നുപോയ ആര്‍.കെ കുല്‍ക്കര്‍ണിയെ പ്രതികള്‍ പിന്തുടര്‍ന്നാണ് കാറിടിച്ചതാണെന്നാണ് അത് സൂചിപ്പിക്കുന്നത്’ എന്നും -പോലീസ് പറഞ്ഞു. പ്രതികളെ കൊലപാതകത്തിലേയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന്ന്ന ഉൾപ്പെടെ ഉള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts