തോട്ടത്തിൽ നിന്നും പേരക്ക എടുത്തതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു

മുസഫർനഗർ: തോട്ടത്തിൽ നിന്ന് പേരയ്ക്കയെടുത്തതിന് ഉത്തർപ്രദേശിൽ ദലിത് യുവാവിനെ അടിച്ചുകൊന്നു. ഓംപ്രകാശ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അലിഗഢ് ജില്ലയിലെ മനേന ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതി പ്രകാരം തോട്ട ഉടമകളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭയ് പാണ്ഡ്യ അറിയിച്ചു. ഗാംഗിരി സ്‌റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ തോട്ട ഉടമകൾക്കെതിരെ എസ്‌സി എസ്‌സി വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ

ഓംപ്രകാശ് പ്രാഥമിക കാര്യങ്ങൾക്കായി കാട്ടിൽപോയി വരുന്ന വഴിയിൽ തോട്ടത്തിൽ നിന്ന് ഒരു പേരയ്ക്ക പറിച്ചു. തുടർന്ന് കയ്യിൽ പേരയ്ക്ക കണ്ട തോട്ട ഉടമകളായ ബിംസെനും ബൻവാരിയുമടക്കമുള്ള ചില നാട്ടുകാർ ലാത്തി കൊണ്ടും ഭാരമുള്ള വസ്തുക്കൾ കൊണ്ടും ഓംപ്രകാശിനെ അടിച്ച് ബോധം കെടുത്തി. ശരീരത്തിൽ ഒരുപാട് പരിക്കുകളുണ്ടായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് ഓം പ്രകാശിന്റെ സഹോദരൻ സത്യപ്രകാശ് പറഞ്ഞത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts