ബെംഗളൂരു : കന്നഡ ഭാഷയുടെ ഉത്പത്തിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ പേരിൽ നടൻ കമൽഹാസനെതിരേ കർണാടകയിൽ പ്രതിഷേധം. കന്നഡ അനുകൂലസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കമലിന്റെ പുതിയചിത്രം ‘തഗ് ലൈഫി’ന്റെ പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം കീറിക്കളഞ്ഞു. പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും നടത്തി. ഭരണകക്ഷിയായ കോൺഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും കമലിനെതിരേ രംഗത്തെത്തി. കമൽഹാസൻ മാനസികരോഗിയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. കമൽഹാസന്റെ പുതിയ സിനിമയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചു. ‘തഗ് ലൈഫ്’ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നാണ് പ്രചാരണത്തിലൂടെ ആവശ്യപ്പെടുന്നത്. തഗ് ലൈഫുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിലാണ്…
Read MoreCategory: TAMILNADU
കളക്ടര്‍ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലാ കളക്ടറുടെ ഓഫീസിനുളളിലാണ് ഇരുപത്തിയൊന്‍പതുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മയിലാടുതുറെ ജില്ലയിലെ മണക്കുടി സ്വദേശിനിയായ അഭിനയയാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ആംഡ് റിസര്‍വ് ഉദ്യോഗസ്ഥയാണ് അഭിനയ. ഞായറാഴ്ച്ച വൈകുന്നേരമാണ് കളക്ടറേറ്റില്‍ നൈറ്റ് ഡ്യൂട്ടിക്കായി അഭിനയ റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം ഒരു വനിതാ കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു. ഞായറാഴ്ച്ച രാവിലെ ആറുമണിയോടെ കളക്ടറേറ്റ് പരിസരത്ത് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു…
Read Moreമഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം
ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സിൽക്ക് റോഡ് ജംക്ഷൻ, ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി. കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.…
Read Moreറോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ
ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…
Read Moreട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ മരിച്ചു
ചെന്നൈ: പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരധിയിലുള്ള ടോപ്സ്‍ലിപ്പില്‍ ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈൻ(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹില്‍ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്. ടോപ്സ്‍ലിപ്പില്‍നിന്ന് എട്ടു കിലോമീറ്റർ അകലെ പണ്ടാരപാറ വരെയാണ് ഇവർ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഗൈഡുമാരായ സന്താന…
Read Moreഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്
ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലാൻ. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയർന്നിരുന്നു. പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ്…
Read Moreസ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങള്‍ ഉണ്ട്. 2010ല്‍…
Read Moreഓഡിഷന്റെ പേരിൽ കെണി; സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി
ചെന്നൈ: വ്യാജ ഓഡിഷന്റെ കെണിയില്‍പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകള്‍ ക്യാമറയ്‌ക്ക് മുൻപില്‍ അഭിനയിച്ച് കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇൻഡസ്ട്രിയില്‍ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം…
Read Moreആരോഗ്യനില തൃപ്തികരം; എ. ആർ റഹ്മാൻ ആശുപത്രി വിട്ടു
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് റഹ്മാനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിലെത്തിയത്.
Read Moreഎ ആർ റഹ്മാൻ ആശുപത്രിയിൽ
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Read More