സ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം.

സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു.

നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്.

പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു.

തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകർഷിച്ചിരുന്നു.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങള്‍ ഉണ്ട്.

2010ല്‍ സിനിമ നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു.

പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ നിത്യാനനന്ദ 2019ഇന്ത്യ വിട്ടു.

മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയില്‍ പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യം വിട്ടത്.

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കെെലാസ’ എന്ന പേരിട്ട് അനുയായികള്‍ക്കൊപ്പം കഴിയുകയായിരുന്നുവെന്നാണ് വിവരം.

പിന്നീട് പലതവണ ഓണ്‍ലെെൻ മുഖേന ആത്മീയ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.

കെെലാസ എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

നിത്യാനന്ദ മരിച്ചെന്ന് 2022ലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അന്ന് തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും അറിയിച്ച്‌ അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന മരണവാർത്ത ഏപ്രില്‍ ഫൂള്‍ എന്ന അർത്ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയകളില്‍ പലരും ഉന്നയിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts