ചെന്നൈ : മയക്കുമരുന്നു കേസിൽ നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈ പോലീസിന്റെ ആന്റി നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ പൗരനിൽനിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് വിവരം. നുങ്കംപാക്കത്തെ ബാറിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ മുൻ നേതാവ് പ്രസാദിനെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായും കണ്ടെത്തി. പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഒരുഗ്രാം കൊക്കെയ്ൻ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നൽകിയെന്നാണ് പ്രസാദ് പോലീസിനോട് പറഞ്ഞത്.…
Read MoreCategory: TAMILNADU
ഐടി ജീവനക്കാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: കന്യാകുമാരിയിൽ ദളിത് യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയുന്ന ധനുഷ് (22) ആണ് മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ ആണ് യുവാവിനെ കണ്ടെത്തിയത്. ഇരുവരുടെയും പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഡിഎംകെ പ്രാദേശിക നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പെൺകുട്ടിയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. എന്നാൽ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് പെൺകുട്ടിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. സ്കൂൾ പഠനകാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.…
Read Moreഎയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ റദ്ദാക്കി
ചെന്നൈ : ചെന്നൈ-ഡൽഹി റൂട്ടിൽ എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച വൈകീട്ട് 4.15-ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് തിരിക്കേണ്ട വിമാനവും രാത്രി 8.40-ന് ചെന്നൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. യാത്രികർക്ക് ടിക്കറ്റ് തുക തിരികെനൽകുമെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽനിന്ന് സിങ്കപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ബുധനാഴ്ച രാവിലെ ആറുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ദമാമിൽനിന്ന് വിമാനം വൈകി എത്തിയതാണ് ഇതിന് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Moreസുഖയാത്ര; കേരളത്തിലേക്കുള്ള ഈ തീവണ്ടികളിൽ കോച്ചുകൾ കൂട്ടുന്നു
ചെന്നൈ : ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസി(12695/12696)ൽ ജൂൺ 27 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ എസി കോച്ച് കൂടി ചേർക്കാൻ തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്‌പ്രസി(22639/22640)ൽ ജൂൺ 25 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ കോച്ച് കൂടി ചേർക്കും
Read Moreയാത്രക്കാരില്ല; ആറ് വിമാനങ്ങൾ റദ്ദാക്കി
യാത്രക്കാരില്ലാത്തതിനാൽ ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതും എത്തേണ്ടതുമായ ആറ് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ-കോഴിക്കോട് സ്പൈസ്ജെറ്റ്, ചെന്നൈ-കൊച്ചി സ്പൈസ്‌ജെറ്റ്, ചെന്നൈ-ഷിമോഗ സ്പൈസ്‌ജെറ്റ്, കോഴിക്കോട്-ചെന്നൈ സ്പൈസ്ജെറ്റ്, അന്തമാൻ-ചെന്നൈ ആകാശ എയർലൈൻസ്, ഷിമോഗ-ചെന്നൈ സ്പൈസ്ജെറ്റ് എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് പകരം സംവിധാനമൊരുക്കുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
Read Moreകാറിനുള്ളിൽ യുവ ഡോക്‌ടറെ മരിച്ച നിലയില്‍
ബിരുദാനന്തര ബിരുദം നേടിയിരുന്ന ഒരു യുവ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്താണ് സംഭവം. കടക്കെണിയിലായിരുന്ന ഡോക്ടര്‍ സ്വയം ഇന്‍ട്രാവെനസ് ഫ്‌ലൂയിഡുകള്‍ കുത്തിവച്ച ശേഷം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡോ. ജോഷ്വ സാംരാജ് സേലത്ത് എംഡി പഠിക്കുകയും മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ ഒരു വിദൂര വനപ്രദേശത്ത് മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന്…
Read Moreമലയാളി യുവതിയിൽ നിന്നും മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആണ് പിടികൂടിയത്.
Read Moreകന്നഡ വിവാദം; കമല്‍ഹാസന്‍ രാജ്യസഭാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് മാറ്റിവച്ചു
ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് നടനും ‘മക്കള്‍ നീതി മയ്യം’ പ്രസിഡന്റുമായ കമല്‍ഹാസൻ നീട്ടി. കമല്‍ഹാസന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ മണിരത്നം ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിർദേശപത്രിക സമർപ്പിക്കുക. മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂണ്‍ അഞ്ചിനാണ് പ്രദർശനത്തിന് എത്തുന്നത്. ജൂണ്‍ 19നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. കന്നഡ ഭാഷ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണെന്ന…
Read Moreപ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി
:വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പിന്നീട് പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനും ആയ പ്രവീൺ കുമാർ ആണ് അറസ്റ്റിൽ ആയത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ…
Read Moreപലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്നു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
ഹോസ്റ്റൽ ചുമരിൽ ‘ഫ്രീ പലസ്തീൻ’, ‘ജയ് ഭീം’ മുദ്രാവാക്യങ്ങൾ എഴുതിയെന്നാരോപിച്ച് ശ്രീപെരുംപുതൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്‌മെന്റിലെ (ആർജിഎൻഐവൈഡി) മൂന്നു വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ സസ്പെൻഡ് ചെയ്തു. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള വിദ്യാർഥികൾക്കെതിരേയാണ് നടപടിയെടുത്തത്. കേന്ദ്ര യുവജനക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ആർജിഎൻഐവൈഡിയിൽ അവസാന വർഷ എംഎസ്ഡബ്ല്യു വിദ്യാർഥികളായ എസ്. അസ്‌ലം, എം.എ. സയീദ്, നഹാൽ ഇബ്‌നു അബുലൈസ് എന്നിവരെയാണ് രാജ്യദ്രോഹപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. ഇവരുടെ അവസാനവർഷ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഞായറാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകിയത്. ഇതുകാരണം മൂവർക്കും…
Read More