ബാക്ക് ബെഞ്ചേഴ്സിന് പണികിട്ടി; സ്കൂളുകളിലെ ഇരിപ്പിടങ്ങൾ ഇനി അർധവൃത്താകൃതിയിൽ

സർക്കാർസ്കൂളുകളിലെ ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ സജ്ജീകരിക്കാൻ തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് നിർദേശം. ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാളസിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലെ ചില സ്കൂളുകളിൽ സീറ്റിന്റെ വിന്യാസം മാറ്റിയിരുന്നു. ഒന്നിനുപുറകെ ഒന്നായി ബെഞ്ചും ഡെസ്കും ഇടുന്നതിനുപകരം അർധവൃത്താകൃതിയിൽ വിന്യസിച്ച് അധ്യാപകർ നടുക്കുനിൽക്കുന്ന രീതിയാണ് നടപ്പാക്കിയത്.ഈ രീതിയിൽ എല്ലാ സർക്കാർസ്കൂളുകളിലും ഇരിപ്പിടം സജ്ജമാക്കാനാണ് നിർദേശം

Read More

നവജാതശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ അമ്മ ഉൾപ്പെടെയുള്ള മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ : നവജാതശിശുവിനെ 50,000 രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. തിരുവാരൂർ ജില്ലയിലെ തിരുതുറൈപൂണ്ടിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയായ തിരുനെൽവേലി സ്വദേശി പ്രിയാലക്ഷ്മി (22), സാരോ, ശരവണൻ എന്നിവരാണ് അറസ്റ്റിലായത്. 2023 നവംബർ 13-നാണ് പ്രിയാലക്ഷ്മി തിരുതുറൈപൂണ്ടിയിലെ സ്വകാര്യആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞിനെ വീട്ടിൽ കാണാതായപ്പോൾ അയൽവാസികൾ നാഗപട്ടണം ജില്ലാ ശിശുസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഈറോഡ് സ്വദേശികളായ സാരോയ്ക്കും ശരവണനും 50,000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മൂന്നു പേരെയും…

Read More

ഫാക്ടറിയിൽ ദളിത് സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയ്ക്കടുത്തുള്ള ഏനാത്തൂരിലെ കാർഡ്‌ബോർഡ് പെട്ടി നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല, കമ്മലുകൾ, താലി (മാല) എന്നിവയുൾപ്പെടെ സെൽവിയുടെ ആഭരണങ്ങൾ സംഭവസ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആണ്ടി സിരുവള്ളൂർ ഗ്രാമത്തിൽനിന്നുള്ള സെൽവി (38)യുടെ മൃതദേഹമാണ് ഫാക്ടറിയിൽ കാർഡ് ബോർഡ് പെട്ടികൾക്കിടയിൽ കണ്ടെത്തിയത്.

Read More

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്. അടുത്തിടെ മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം,…

Read More

വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണം; ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി

ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യയും തമിഴക വാഴ്‌വുരിമൈ കച്ചി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മി. ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടായിരുന്നു ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ഇതിനായി അപേക്ഷ നൽകുമെന്നും അവർ പറഞ്ഞു. വീരപ്പൻ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകൻ ആയിരുന്നു. മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ ഉള്ളപ്പോൾ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.

Read More

മാനെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ അറസ്റ്റിൽ

കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിലായി. കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു ഇവർ. മദ്യലഹരിയിലായിരുന്ന സംഘം നാടൻ തോക്കുകളുമായാണ് വേട്ടയ്ക്ക് പോയത്. വേട്ട തുടരുന്നതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.…

Read More

ശിവകാശി പടക്ക നിർമാണ ശാലയിൽ സ്ഫോടനം;5 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില​ഗുരുതരം ആണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

സ്ത്രീധന പീഡനത്തെ തുടർന്ന് വധു ആത്മഹത്യ ചെയ്തു; വിവാഹസമയത്ത് നൽകിയത് വോൾവോ കാറും 800 ഗ്രാം സ്വർണ്ണവും

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27കാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്. മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻ കുമാറിനെ അവർ വിവാഹം കഴിച്ചു. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങി. വഴിയിൽ, കാർ…

Read More

മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പ അശ്ലീലനൃത്തം; ക്ഷേത്രപൂജാരിമാർക്കെതിരേ നടപടി

ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ പെരിയ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരേ ദേവസ്വംവകുപ്പിന്റെ നടപടി. മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടിയ നാല്‌ പേര്ക്കെതിരേയാണ് നടപടിയെടുത്തത് വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രത്തിലെ സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെയാണ് ക്ഷേത്രത്തിൽനിന്ന് നീക്കിയത്. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇനി ഇടപെടരുതെന്ന് അവർക്ക്‌ താക്കീതുനൽകി. ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലായ് രണ്ടിന് കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്ന്‌ കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.  

Read More

നടി മീന രാഷ്ട്രീയത്തിലേക്ക്

ഡല്‍ഹി: നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാന്‍ താങ്കളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ സഹായിക്കും എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് മീന കുറിച്ചത്. ഇതോടെയാണ് മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ബിജെപി പ്രവേശനം സാധ്യമമായാല്‍ മീനയ്ക്ക് ഉയര്‍ന്ന ചുമതല നല്‍കിയേക്കുമെന്നും അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More