ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും. 16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവിൽ 1016 സീറ്റുള്ള വണ്ടിയിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും.16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634/20633)…
Read MoreCategory: TAMILNADU
ടിവികെ സമ്മേളനത്തിനിടെ കൈയേറ്റത്തിൽ വിജയ്ക്കും ബൗൺസർമാർക്കുമെതിരേ കേസ്
ചെന്നൈ : മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ റാംപിൽനിന്ന് തള്ളിയിട്ടതായുള്ള യുവാവിന്റെ പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കും ബൗൺസർമാർക്കുമെതിരേ കേസെടുത്തു. സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്നാണ് പെരമ്പല്ലൂർ സ്വദേശിയായ ശരത് കുമാർ പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പെരമ്പല്ലൂർ ജില്ലയിലെ കുന്നം പോലീസ് വിജയ്ക്കും പത്തു ബൗൺസർമാർക്കും എതിരെ കേസെടുക്കുകയായിരുന്നു. 21-ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവർത്തകർക്കിടയിലേക്ക് നടന്നുവരുകയായിരുന്നു. അദ്ദേഹത്തിനു സുരക്ഷയൊരുക്കി ബൗൺസർമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റാംപിലേക്ക് കയറാൻ ശ്രമിച്ച തന്നെ…
Read Moreസിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാം; തമിഴ്നാട്ടില്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും’: വിജയ്
മധുര ജില്ലയിലെ പരപതിയില്‍ നടക്കുന്ന ടിവികെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് വിജയ്. വിജയ് തന്റെ പാർട്ടിയുടെ അണികളെ ‘സിംഹകുട്ടികളെ’ എന്നാണ് അഭിവാദ്യം ചെയ്തത്. സിംഹം വേട്ടയ്ക്ക് വേണ്ടിയാണ് വെളിയില്‍ ഇറങ്ങുന്നത്. അല്ലാതെ നോക്കിയിരിക്കാനല്ല. സിംഹം വേട്ടയാടുന്നത് ജീവനുള്ളവയെയാണ്. എത്ര വിശപ്പാണെങ്കിലും ജീവനില്ലാത്ത ഒന്നിനെ വേട്ടയാടില്ലെന്നും വിജയ് പറഞ്ഞു. സിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഈ ശബ്ദം 2026ല്‍ തമിഴ്നാട്ടില്‍ ഇടിമുഴക്കമായി മാറും. ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ. ഈ…
Read Moreഅവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവിനെ ക്വട്ടേഷൻസംഘത്തെ വിട്ട് കൊല്ലാൻ ശ്രമം : ഭാര്യ അറസ്റ്റിൽ
ചെന്നൈ : അവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ്ചെയ്തു. ശ്രീപെരുംപുദൂരിനടുത്തുള്ള മേവലൂർ കുപ്പം സ്വദേശി ഹരികൃഷ്ണനെയാണ്(41) കൊല്ലാൻ ശ്രമിച്ചത്. ഇതേത്തുടർന്ന് ഹരികൃഷ്ണന്റെ ഭാര്യ ഭവാനിയെ (39) പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ബിരിയാണിക്കട നടത്തുകയായിരുന്നു ഹരികൃഷ്ണനും ഭവാനിയും. ഇവിടെ ജോലിചെയ്യുന്ന മദൻകുമാർ എന്ന യുവാവുമായി ഭവാനി അടുപ്പത്തിലാണെന്ന് ഹരികൃഷ്ണൻ സംശയിച്ചു. ഇതേത്തുടർന്ന് ഭവാനിയെ ശാസിക്കുകയും മദൻകുമാറിനെ ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിന്റെ ദേഷ്യംതീർക്കാൻ ഭവാനി 15 ലക്ഷം രൂപ നൽകി ക്വട്ടേഷൻ സംഘത്തെക്കൊണ്ട് ഹരികൃഷ്ണനെ കൊല്ലാൻ…
Read Moreകേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡിഎംകെ തീരുമാനം
ചെന്നൈ: നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ കേരളത്തില്‍ ഡിഎംകെ പ്രവര്‍ത്തനം സജീവമാക്കാ നുള്ള നീക്കം നടത്തിയെങ്കിലും അത് തകര്‍ന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിഎംകെ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാന ഘടകം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പുനലൂര്‍, ചിറ്റൂര്‍, പീരുമേട്, കല്‍പ്പറ്റ, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം.
Read Moreനടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലെന്ന് ആരാധകര്‍
ചെന്നൈ: നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങലൊന്നും നടത്തിയിട്ടില്ല. മൃണാള്‍ നായികയായെത്തിയ സണ്‍ ഓഫ് സര്‍ദാറിന്റെ പ്രത്യേക ഷോയില്‍ പങ്കെടുക്കാന്‍ ധനുഷ് മുംബൈയിലെത്തിയിരുന്നു. ഈ പരിപാടിക്കിടെ മൃണാളും ധനുഷും കൈ കോര്‍ത്ത് നടക്കുന്നതും സ്വകാര്യം പറയുന്നതുമെല്ലാമുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതിനൊപ്പം മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും ധനുഷ് പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ ‘തേരെ…
Read Moreലഷ്കറെ തൊയ്ബയുമായി ബന്ധമുള്ള യുവാവിന്റെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങി
ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുള്ള യുവാവിനെ തമിഴ്‌നാട്ടിൽ അറസ്റ്റുചെയ്ത സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. നേരത്തേ തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമായിരുന്നു അന്വേഷണംനടത്തിയത്. ഏറെ സങ്കീർണമായ കേസായതിനാൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ലഷ്കറെ തൊയ്ബയുമായി അടുപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി അഖ്‌ലത്തൂർ മുഹമ്മദിനെ (22) ഏപ്രിൽ 26-നാണ് പോലീസ് അറസ്റ്റുചെയ്തത്. ചെങ്കൽപ്പെട്ടിലെ കെട്ടിടനിർമാണസ്ഥലത്ത് പെയിന്ററായി ജോലിചെയ്യുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ഭീകരസംഘടനയുമായുള്ള അടുപ്പം വ്യക്തമായത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ലഷ്കറെ തൊയ്ബയുടെ കീഴിൽ ആയുധപരിശീലനംനേടാൻ പാക് അധിനിവേശ…
Read Moreഐപിഎൽ വാതുവെപ്പ് കേസ്: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധോനിയുടെ മാനനഷ്ടക്കേസിൽ 10 വർഷത്തിനുശേഷം വിചാരണ തുടങ്ങുന്നു
ചെന്നൈ : 2013-ലെ ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം എം.എസ്. ധോനി നൽകിയ മാനനഷ്ടക്കേസിന്റെ വാദം തുടങ്ങാൻ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. ഐപിഎൽ വാതുവെപ്പ് അഴിമതിയിൽ ധോണിയുടെ പേര് വലിച്ചിഴച്ചതിന് സീ മീഡിയ കോർപ്പറേഷൻ, മുതിർന്ന പത്രപ്രവർത്തകൻ സുധീർ ചൗധരി, വിരമിച്ച തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാർ, ന്യൂസ് നേഷൻ നെറ്റ്‌വർക്ക് എന്നിവരിൽ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വിചാരണ ആരംഭിക്കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. താരപ്രഭയുള്ള ധോണി കോടതിയിൽ ഹാജരാകുന്നത് ആരാധകരെ…
Read Moreവാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു
വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് ശനിയാഴ്ച വൈകിട്ടോടെ വാഹനാപകടം ഉണ്ടായത്. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
Read Moreതമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരിന്നു. മകൻ അർച്ചിത്ത് ആണ് മരണവിവരം പുറത്തുവിട്ടത്. വിവിധ ഭാഷകളിലായി 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ താരം കോമഡി ഷോകളിൽ വിധികർത്താവായി എത്താറുണ്ട്. രജനീകാന്ത്, കമൽഹാസൻ, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സ്‌ക്രീൻ പങ്കിട്ടു. വാനമേ ഇല്ലൈ, തേവർ മകൻ, പട്ടുകോട്ടൈ പെരിയപ്പ,നമ്മവർ, സതി ലീലാവതി, തെന്നാലി,…
Read More