ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി.

തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.

16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

നിലവിൽ 1016 സീറ്റുള്ള വണ്ടിയിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും.16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതൽ 20 കോച്ചായി ഉയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts