അംഗ ചലനങ്ങളും ചുംബന രംഗങ്ങളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് ഷോ; ബിഗ് ബോസ് നിരോധിക്കണം എന്ന് ആവശ്യപെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിലേക്ക്

സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങൾ നേരിടുന്നതിനിടെയിലും ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുകയാണ്. ഷോയ്‌ക്കെതിരെ പല കോണില്‍ നിന്നും മോശം അഭിപ്രായം ഉയര്‍ന്നിരുന്നു. മലയാളം പ്രോഗ്രാം മോഹന്‍ലാല്‍ ആണ് ആങ്കര്‍ ചെയ്യുന്നതെങ്കില്‍ ബിസ് ബോസ് തമിഴ് ഇത്തവണ അവതരിപ്പിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്. ബിഗ് ബോസ് തമിഴ് സീസണ്‍ 9 ഈ മാസം അഞ്ചിനാണ് ആരംഭിച്ചത്. പരിപാടിക്കെതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വലിയ സമരം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. ഡിഎംകെ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് തമിഴക…

Read More

നടി തൃഷ വിവാഹിതയാവുന്നു

കൊച്ചി : നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലുംഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദമുണ്ടെന്നാണ് സൂചന. ചണ്ഡീഗഢിൽ നിന്നുള്ള വ്യവസായിയാണ് വരൻ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ വിവാഹത്തെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളോട് തൃഷ പ്രതികരിച്ചിരുന്നു. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിനുള്ള ശരിയായ സമയം ഇതുവരെ വന്നിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, തൃഷയുടെ വിവാഹ വാർത്തകളോട് അവരുടെ…

Read More

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ് ഉമാ ആനന്ദനാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി നേരത്തെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ടിവികെയുടെയും ബിജെപിയുടെയും ആവശ്യം നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് ആണ് തള്ളിയത്.

Read More

കാരൂർ ദുരന്തം; വിജയുടെ ഡ്രൈവർക്ക് എതിരെ കേസ്

ചെന്നൈ : തമിഴക വെട്രികഴകം (ടിവികെ) നേതാവ് വിജയ്‌യുടെ പ്രചാരണവാഹനത്തിന്റെ ഡ്രൈവറുടെ പേരിൽ തമിഴ്‌നാട് പോലീസ് ഞായറാഴ്ച കേസെടുത്തു. അപകടമുണ്ടാക്കിയ ഈ വാഹനം പിടിച്ചെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. വിജയ് സഞ്ചരിച്ച വാഹനം രണ്ട് ഇരുചക്രവാഹനങ്ങളിലിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് കരൂർ വേലായുധപാളയം പോലീസ് ഡ്രൈവറുടെ പേരിൽ കേസെടുത്തത്. തവിട്ടുപാളയത്തു വെച്ചാണ് ഈ വാഹനം രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ചത്. ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവർക്ക് സാരമായി പരിക്കേൽക്കുകയോ അവർ പരാതിനൽകുകയോ ചെയ്തിട്ടില്ല. എങ്കിലും കേസെടുത്ത് ഡ്രൈവറെ ചോദ്യംചെയ്യാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോദൃശ്യങ്ങൾ പ്രചരിച്ചിട്ടും എന്താണ് കേസെടുക്കാത്തതെന്ന് മദ്രാസ് ഹൈക്കോടതി…

Read More

കഫിയ ധരിച്ച്, ഗാസയ്‌‍ക്കൊപ്പം; പലസ്തീന്‍ ഐക്യദാർഢ്യ സദസില്‍ പ്രകാശ് രാജും വെട്രിമാരനും

ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന റാലിയിൽ പങ്കെടുത്ത് തമിഴ് സിനിമ താരങ്ങൾ. ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി നടൻ പ്രകാശ് രാജ്. പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കപ്പെടുന്നതായി സംവിധായകന്‍ ചൂണ്ടിക്കാട്ടി. പലസ്തീനില്‍ നടക്കുന്ന അനീതിക്ക് ഉത്തരവാദികള്‍ ഇസ്രയേല്‍ മാത്രമല്ല. അമേരിക്കയും ഉത്തരവാദിയാണ്. മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്’, പ്രകാശ് രാജ് പറഞ്ഞു. ‘പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ…

Read More

ടെലിവിഷന്‍ പരിപാടി ചിത്രീകരണത്തിനിടെ തമിഴ് നടൻ റോബോശങ്കർ കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ: ഹാസ്യകലാകാരനും തമിഴ് സിനിമാനടനുമായ റോബോ ശങ്കര്‍ (46) അന്തരിച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്തു. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു. ഇടക്കാലത്ത് മഞ്ഞപ്പിത്തം…

Read More

മെട്രോയ്ക്ക് ബോംബ് ഭീഷണി 17-കാരൻ അറസ്റ്റിൽ

ചെന്നൈ : മെട്രോ തീവണ്ടിക്ക്‌ ബോംബ് ഭീഷണി മുഴക്കിയ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പേട് മെട്രോ റെയിൽവേ സ്റ്റേഷൻ വഴി കടന്ന് പോകുന്ന മെട്രോ തീവണ്ടിയ്ക്ക് ബോംബ്‌ വെയ്ക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് തീവണ്ടികൾ ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നു. അറസ്റ്റിലായ 17-കാരനെ കോയമ്പേട് പോലീസ് ചോദ്യം ചെയ്തു.

Read More

സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു; നാല് സ്ത്രീകളിൽ ഒരാൾ അറസ്റ്റിൽ മൂന്ന് പേർ ഒളിവിൽ

ചെന്നൈ: തമിഴ് നാട് കടലൂരിൽ സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു. കടലൂർ നെല്ലിത്തോപ്പിലാണ് സംഭവം നടന്നത്. നാല് സ്ത്രീകൾ ചേർന്നാണ് ഒരു സ്ത്രീയെ മർദിച്ചത്. വസ്തുതർക്കവുമായി ബന്ധപ്പെട്ട വഴക്കാണ് മർദനത്തിലേക്ക് നീണ്ടത്. കടംപുലിയൂർ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്. മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ ഞങ്ങൾ പ്രത്യേക…

Read More

അഞ്ച് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

ചെന്നൈ ∙ ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന…

Read More

സനാതന ധര്‍മ പരാമർശം; വംശഹത്യയ്ക്കുളള ആഹ്വാനമാക്കി തെറ്റായി പ്രചരിപ്പിച്ചു: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മത്തെക്കുറിച്ചുളള തന്റെ പരാമര്‍ശം വളച്ചൊടിച്ച് സംഘപരിവാര്‍ രാജ്യമെങ്ങും പ്രചരിപ്പിച്ചെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുളള ചര്‍ച്ചയ്ക്കിടെ നടത്തിയ സനാതന ധര്‍മ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുളള ആയുധമായി പ്രചരിപ്പിച്ചുവെന്ന് ഉദയനിധി പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മൂന്നുവര്‍ഷം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞത് എല്ലാവരും തുല്യരായാണ് ജനിക്കുന്നത്, ആരും ജനനം കൊണ്ട് മികച്ചവനോ മോശമായവനോ ആവുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഇല്ലാതാകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ…

Read More