നടി തൃഷ വിവാഹിതയാവുന്നു

കൊച്ചി : നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലുംഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദമുണ്ടെന്നാണ് സൂചന.

ചണ്ഡീഗഢിൽ നിന്നുള്ള വ്യവസായിയാണ് വരൻ എന്നാണ് സൂചന.

നടിയുടെ കുടുംബം വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ വിവാഹത്തെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളോട് തൃഷ പ്രതികരിച്ചിരുന്നു. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

എന്നാൽ, അതിനുള്ള ശരിയായ സമയം ഇതുവരെ വന്നിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, തൃഷയുടെ വിവാഹ വാർത്തകളോട് അവരുടെ മാതാപിതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, 2015-ൽ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാൽ, അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു.

വിവാഹശേഷവും അഭിനയം തുടരാനുള്ള തൃഷയുടെ തീരുമാനത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ബന്ധം തകരാൻ കാരണമെന്നാണ് അന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
[masterslider id="10"]

Related posts