നഗരത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ചികിത്സയിലായിരുന്ന 6 പേർ മരിച്ചു

ബെംഗളൂരു: തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു. മനാറുല്‍ ഷെയ്ഖ് (40), തജാബുള്‍ ഷെയ്ഖ് (26), ജാഹദ് അലി (32), ഹസന്‍ മാലിക് (42), ജിയാബുര്‍ ഷെയ്ഖ് (40), ഷഫീജുല്‍ ഷെയ്ഖ് (36) എന്നിവരാണ് മരിച്ചത്. ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ 2.30 ഓടെ ബെംഗളൂരു സൗത്ത് ജില്ലയിലാണ് സംഭവം നടന്നത്. ഷെിഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യാന്‍ മറന്നുപോയിയതാണ് അപകടത്തിന് കാരണം . അവരില്‍ ഒരാള്‍ ബീഡി കത്തിച്ചപ്പോള്‍ ഗ്യാസ് ചോര്‍ന്നതിനാല്‍ തീ ആളിപ്പടരുകയുമായിരുന്നു.  ബിഡദിയിലെ ഭീമീനഹള്ളിയില്‍ ഒരു നിര്‍മ്മാണ…

Read More

കെഎസ്ആര്‍ടിസി ബസ് ഓടുന്നതിനിടെ ടയര്‍ ഊരിപ്പോയി

തൃശൂര്‍: ചാലക്കുടിയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിപോയി. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന സിഫ്റ്റ് പ്രീമിയം എ സി ബസിന്റെ മുന്‍ ഭാഗത്തെ ടയറാണ് ഓടുന്നതിനിടെ ഊരിപോയത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ ദേശീയപാത ചാലക്കുടി ക്രിമിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. യാത്രക്കാരായ 27പേരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവര്‍ ബസ് നിയന്ത്രണവിധേയമാക്കിയതിനാല്‍ മറ്റപകടം ഉണ്ടായില്ല.

Read More

ധനകാര്യ സ്ഥാപന മാനേജർ പബ്ബിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു : പബ്ബിലെ ശൗചാലയത്തിൽ ധനകാര്യ സ്ഥാപന മാനേജർ ആയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മാനേജരായി പ്രവർത്തിച്ചിരുന്ന മാണ്ഡ്യ സ്വദേശി മേഘരാജിനെയാണ് (31) രാജരാജേശ്വരിനഗറിലെ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി സുഹൃത്തുകൾക്ക് ഒപ്പം ഇവിടെയെത്തിയതായിരുന്നു. പബ്ബിലെ പാർട്ടിക്കിടെ ബിയർ കഴിച്ചിരുന്നു. അർധരാത്രിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം പുറത്തേക്ക് വന്നുവെങ്കിലും മനംപിരട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ശൗചാലയത്തിൽ പോകുന്നതിനായി പബ്ബിലേക്ക് തിരിച്ചുകയറി. ഏറെനേരം കഴിഞ്ഞിട്ടും തിരികെവരാതിരുന്നതിനെത്തുടർന്ന് സുഹൃത്തുകൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പബ്ബ് അധികൃതരെ അറിയിച്ചു. അവർ നടത്തിയ തിരിച്ചിലിലാണ്…

Read More

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ മെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി

മെഡിക്കൽ വിദ്യാർഥിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ബംഗാളിൽ ഒഡീഷ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ബംഗാൾ ദുർഗാപൂർൂരിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ 23 കാരയാണ് ബലാത്സംഗത്തിനിരയായത്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി. കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയാവുകയായിരുന്നു. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബം​ഗാൾ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന്…

Read More

ബോയിലർ പൊട്ടിത്തെറിച്ച് 11 വയസ്സുകാരി മരിച്ചു; മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു

BOMB BLAST

ബെംഗളൂരു: ജില്ലയിലെ ഹൊന്നാലി പട്ടണത്തിലെ ദുർഗിഗുഡിക്ക് സമീപമുള്ള വീട്ടിൽ ബോയിലർ പൊട്ടിത്തെറിച്ച് 11 വയസ്സുള്ള ഒരു പെൺകുട്ടി മരിച്ചു , മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച പെൺകുട്ടിയെ ബോയിലറിന് സമീപത്ത നിന്നാണ് കണ്ടെത്തിയത്. ഹൊന്നാലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ ബോയിലർ ഓൺ ചെയ്തപ്പോഴാണ് കത്ത് പിടിച്ചത്. ആ സമയത്ത്, സിഖ്രി എന്ന പെൺകുട്ടി ബോയിലറിന് അടുത്തായിരുന്നു. തീയുടെ തീവ്രത കാരണം സിഖ്രി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തിർത്തി ബായി, ഹുവാ നായിക്, സുനിത ബായി എന്നിവരുടെ…

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; കുറ്റവാളി പെൺകുട്ടിയെ 19 തവണ കുത്തി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു : ദസറ സമയത്ത് ബലൂണുകൾ വിൽക്കാൻ എത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കാർത്തിക് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യപിച്ച നിലയിൽ ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ 19 തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പോലീസ് കേസ് അന്വേഷിക്കുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകത്തിന്റെ ക്രൂരത വെളിപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ 19 തവണ കുത്തിക്കൊലപ്പെടുത്തിയതായും ക്രൂരമായി കൊലപ്പെടുത്തിയതായും പറയപ്പെടുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ 19 കുത്തേറ്റ മുറിവുകൾ കണ്ടെത്തിയിരുന്നു. മുത്തശ്ശിയുടെ അടുത്ത് ഉറങ്ങുകയായിരുന്ന കാർത്തിക് മുത്തശ്ശിയെ തട്ടിക്കൊണ്ടുപോയി…

Read More

ഷാഫി പറമ്പിലിനെതിരായ പൊലീസ് അക്രമം; “സംഘർഷത്തിന് പോകുമ്പോൾ ഇത് പോലെ ഉണ്ടാകും” ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ” സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തൻ്റെടം വേണം. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പി. കരുണാകരൻ , എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എം. പിമാർക്ക് മർദനം ഏറ്റിട്ടുണ്ട്. പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പൊലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയത് ” എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Read More

സൈക്കിള്‍ പാതകളില്‍ പലപ്പോഴും കുതിക്കുന്നത് ബൈക്കുുകള്‍; റോഡിലെ സൈക്കിള്‍ പാത ജനകീയമാക്കണമെന്ന് ആവശ്യം ശക്തം

സ്മാര്‍ട്ട ്‌സിറ്റി പദ്ധതിയില്‍ നവീകരിച്ച റോഡുകളില്‍ സൈക്കിള്‍ പാതകളെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം വേണമെന്ന് ആവശ്യം. ഡോക്കിങ് സ്‌റ്റേഷന്‍ ഉള്‍പ്പടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു. 4 വര്‍ഷം മുന്‍പ് ആണ് സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ രാജ്ഭവന്‍, റേസ് കോഴ്‌സ് റോഡുകളില്‍ നടപ്പാതയോട് ചേര്‍ന്ന് സൈക്കിള്‍ പാത നിര്‍മ്മിച്ചത്. നഗരത്തില്‍ സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ദിക്കുമ്പോഴും ഇവര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതകള്‍ ഇല്ലെന്ന് പരാതികള്‍ വ്യാപകമായതോടെയാണ് നടപടി. ആദ്യകാലങ്ങളില്‍ സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഈ സൗകര്യം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട്…

Read More

ബെംഗളൂരുവിലെ ഈ റൂട്ടിലുള്ള റോഡുകളിൽ വരുന്നു ട്രാം ട്രെയിനുകൾ; നഗരത്തിലെ വിവിധ പ്രശ്നങ്ങൾക്ക് ഏക പരിഹാരമായുള്ള വമ്പൻ പദ്ധതി

ബെംഗളൂരു നഗരത്തിൽ ആധുനിക ട്രാം സംവിധാനം നിർദേശിച്ച് എംപി തേജസ്വി സൂര്യ. താമസസ്ഥലം, മെട്രോ സ്റ്റേഷനുകൾ, അവസാന ലക്ഷ്യസ്ഥാനങ്ങൾ എന്നിവയ്ക്കിടയിലുള്ള യാത്ര പ്രശ്നമങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിർദേശം. പദ്ധതിയുടെ സാധ്യത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും നിലവിലുള്ള ഗതാഗതക്കുരുക്കിന് ഒരു പുതിയ പരിഹാരമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാറുകൾക്ക് പകരം ട്രാമുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ സംവിധാനത്തിന് സാധിക്കും. വായു മലിനീകരണം ഒരു വലിയ ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ബെംഗളൂരുവിൽ…

Read More

ബെംഗളൂരുവിലെ തകർന്ന റോഡ് മൂലം മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു കുഴിയിൽ വീണ് ഒരാൾ കൂടി മരിച്ചു . ഇന്നലെ, ഗുഞ്ചൂരിലെ ഡീൻസ് അക്കാദമിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. റോഡിന്റെ തകർച്ച കാരണം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. സെപ്റ്റംബർ 29 ന്, ബെംഗളൂരുവിലെ ബുഡിഗെരെ ക്രോസിനടുത്തുള്ള കുഴി ഒഴിവാക്കാൻ ശ്രമിച്ച ടിപ്പർ കോളേജിലേക്ക് പോകുകയായിരുന്ന ധനുശ്രീ എന്ന യുവതിയുടെ സ്കൂട്ടറിൽ ഇടിച്ച് മരിച്ചിരുന്നു. ധനുശ്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സംഭവം നടന്ന ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ അപകടം…

Read More
Click Here to Follow Us