നഗരത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ചികിത്സയിലായിരുന്ന 6 പേർ മരിച്ചു

ബെംഗളൂരു: തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു.

മനാറുല്‍ ഷെയ്ഖ് (40), തജാബുള്‍ ഷെയ്ഖ് (26), ജാഹദ് അലി (32), ഹസന്‍ മാലിക് (42), ജിയാബുര്‍ ഷെയ്ഖ് (40), ഷഫീജുല്‍ ഷെയ്ഖ് (36) എന്നിവരാണ് മരിച്ചത്.

ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ 2.30 ഓടെ ബെംഗളൂരു സൗത്ത് ജില്ലയിലാണ് സംഭവം നടന്നത്. ഷെിഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യാന്‍ മറന്നുപോയിയതാണ് അപകടത്തിന് കാരണം .

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

അവരില്‍ ഒരാള്‍ ബീഡി കത്തിച്ചപ്പോള്‍ ഗ്യാസ് ചോര്‍ന്നതിനാല്‍ തീ ആളിപ്പടരുകയുമായിരുന്നു.  ബിഡദിയിലെ ഭീമീനഹള്ളിയില്‍ ഒരു നിര്‍മ്മാണ പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നും 30 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഷെഡിലാണ് അവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

ഷെഡില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആറു പേര്‍ മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts