ധനകാര്യ സ്ഥാപന മാനേജർ പബ്ബിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു : പബ്ബിലെ ശൗചാലയത്തിൽ ധനകാര്യ സ്ഥാപന മാനേജർ ആയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

ബെംഗളൂരുവിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മാനേജരായി പ്രവർത്തിച്ചിരുന്ന മാണ്ഡ്യ സ്വദേശി മേഘരാജിനെയാണ് (31) രാജരാജേശ്വരിനഗറിലെ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി സുഹൃത്തുകൾക്ക് ഒപ്പം ഇവിടെയെത്തിയതായിരുന്നു. പബ്ബിലെ പാർട്ടിക്കിടെ ബിയർ കഴിച്ചിരുന്നു. അർധരാത്രിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം പുറത്തേക്ക് വന്നുവെങ്കിലും മനംപിരട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ശൗചാലയത്തിൽ പോകുന്നതിനായി പബ്ബിലേക്ക് തിരിച്ചുകയറി.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ഏറെനേരം കഴിഞ്ഞിട്ടും തിരികെവരാതിരുന്നതിനെത്തുടർന്ന് സുഹൃത്തുകൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പബ്ബ് അധികൃതരെ അറിയിച്ചു.

അവർ നടത്തിയ തിരിച്ചിലിലാണ് വനിതകളുടെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts