സൈബർ തട്ടിപ്പിനിരയായ ഇരയായവർക്ക് ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറങ്ങൾ

ചെന്നൈ : സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകളോട് ഉത്തരവിട്ട് തമിഴ്നാട്ടിലെ ഉപഭോക്തൃ ഫോറങ്ങൾ.

ബാങ്കുകളുടെ സേവനത്തിലെ പോരായ്മകളും സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കുന്നതിലുള്ള കഴിവുകേടും ചൂണ്ടിക്കാട്ടിയാണ് വിധി.

സൈബർ തട്ടിപ്പുകേസുകളിൽ ബാങ്കുകളുടെ ഭാഗത്തുനിന്ന് നിരുത്തരവാദ സമീപനമാണ് ഉണ്ടാകുന്നതെന്ന് ഉപഭോക്തൃ ഫോറങ്ങൾ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തുടനീളമുള്ള ഉപഭോക്തൃ ഫോറങ്ങൾ അടുത്തിടെ ഇത്തരം പത്തിലധികം കേസുകൾ പരിഗണിച്ചപ്പോൾ ബാങ്കുകളുടെ കെടുകാര്യസ്ഥതയെ നിശിതമായി വിമർശിച്ചിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ബാങ്കുകളെക്കാൾ വേഗത്തിലാണ് സൈബർ തട്ടിപ്പുകാരുടെ പ്രവർത്തനമെന്നും ഇതുമൂലം ആളുകൾ പെട്ടെന്ന് വഞ്ചിതരാകുന്നെന്നും ചൂണ്ടിക്കാട്ടി.

അനധികൃത ഇലക്‌ട്രോണിക് പണമിടപാടുകൾ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2017 ജൂലായ് ആറിനു പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പല ബാങ്കുകളും കൃത്യമായി പാലിക്കുന്നില്ലെന്നും ആരോപിച്ചു.

സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നൂറുകണക്കിനു കേസുകളാണ് ഇപ്പോൾ ഉപഭോക്തൃ ഫോറങ്ങൾക്കു മുന്നിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts