ബെംഗളൂരു: ന്യൂഡൽഹി സ്ഫോടന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡൽഹി സ്ഫോടനത്തിൽ 9പേർ മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അതിനാൽ, ബെംഗളൂരുവിലെ വിമാനത്താവളം, റെയിൽവേ, മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കർശനമായ പോലീസ് സുരക്ഷ ഏർപ്പെടുത്താൻ ഡിജി-ഐജിപി ഡോ. സലിം നിർദ്ദേശം നൽകി. നഗരപ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളുടെ സ്ഥലങ്ങൾ നിരീക്ഷിക്കാനും, ലോഡ്ജുകളിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരെ നിരീക്ഷിക്കാനും…
Read MoreDay: 10 November 2025
ബെംഗളൂരുവിലെ ഫ്ലൈഓവറിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു
ബെംഗളൂരു: നഗരത്തിൽ നയണ്ടഹള്ളി ഫ്ലൈഓവറിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രസൻജിത് ദാസ് ആണ് ആത്മഹത്യ ചെയ്തത് . പ്ലാസ്റ്റററായി ജോലി ചെയ്തിരുന്നയാളാണ് പ്രസൻജിത് ദാസ്. ബ്യാതരായണപുര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി, കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു പ്രസൻജിത് ദാസ്. ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഫ്ലൈഓവറിൽ നിർത്തികൊടുത്തു. തുടർന്ന് മുകളിൽ നിന്നും നിന്ന് അദ്ദേഹം ചാടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആത്മഹത്യയുടെ കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. മൃതദേഹം…
Read Moreനടൻ അഭിനയ് കിങ്ങർ അന്തരിച്ചു
ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരള്‍ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ല്‍ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാൻ…
Read Moreതിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ നടൻ പൂജപ്പുര രാധാകൃഷ്ണൻ; എൽഡിഎഫ് സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ജനവിധി തേടാൻ സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ. ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് രാധാകൃഷ്ണൻ ജനവിധി തേടുക. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എസ് പി ദീപക്ക് പേട്ട വാർഡിൽ നിന്ന് മത്സരിക്കും. മുൻ മേയർ കെ ശ്രീകുമാർ ചാക്ക വാർഡിൽ നിന്നാണ് ജനവിധി…
Read Moreഡല്‍ഹി സ്‌ഫോടനം; മരണം ഒൻപത് ആയി
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്‌ഫോടനം. ഒൻപത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം. സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു…
Read Moreഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഇരട്ട സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു;’ മരണ നിരക്ക് ഉയരാൻ സാധ്യത
ഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിനശിക്കുകയും ചെയ്തു.സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ…
Read Moreനടൻ ധർമ്മേന്ദ്ര ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരം
മുംബൈ: ആരോഗ്യം മോശമായതിനെ തുടർന്ന് പ്രശസ്ത ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രിയിൽ. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ധർമ്മേന്ദ്ര വെന്റിലേറ്ററിലാണെന്ന റിപ്പോർട്ടുകൾ മകൻ സണ്ണി ഡിയോളിന്റെ പ്രതിനിധി നിഷേധിച്ചു. നടൻ ഇപ്പോഴും ആശുപത്രിയിലാണ്. വീട്ടിലേക്ക് പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടില്ല. നിരീക്ഷണത്തിലാണ്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു. 1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര…
Read Moreവിനോദയാത്രയ്‌ക്കായി റെയില്‍വേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍; നിരക്കും മറ്റ് വിശദംശങ്ങളും
തിരുവനന്തപുരം: വിനോദയാത്രയ്‌ക്കായി റെയില്‍വേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 20ന് കേരളത്തില്‍നിന്ന് പുറപ്പെടും. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താ എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി, നാഗുര്‍ ദര്‍ഗ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്ലീപ്പര്‍ ക്ലാസിന് 26,800 രൂപയും…
Read Moreജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗം, ആറ് കോളേജ് വിദ്യാര്‍ഥികള്‍ പിടിയില്‍
ഹൈദരാബാദിലെ ‘കളിനറി അക്കാദമി ഓഫ് ഇന്ത്യ’യിലെ (സിഎഐ) അവസാനവര്‍ഷ കേറ്ററിങ് ടെക്‌നോളജി ബിരുദവിദ്യാര്‍ഥികൾ ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചു. സംഭവത്തിന് പിന്നാലെ ഹൈദരാബാദ് പൊലീസിന്റെ ഈഗിള്‍ ഫോഴ്‌സ് ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരാണ് അറസ്റ്റിലായത്. ജന്മദിനാഘോഷത്തിനിടെ ‘ഈഗിള്‍ ഫോഴ്‌സ്’ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ 11 വിദ്യാര്‍ഥികളാണ് കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചത്. തുടര്‍ന്ന് ഇവരുടെ മൂത്രം പരിശോധിച്ചു. ഇതില്‍ ആറുപേരുടെ…
Read Moreകേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭ രണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.
Read More