വിനോദയാത്രയ്‌ക്കായി റെയില്‍വേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍; നിരക്കും മറ്റ് വിശദംശങ്ങളും

തിരുവനന്തപുരം: വിനോദയാത്രയ്‌ക്കായി റെയില്‍വേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 20ന് കേരളത്തില്‍നിന്ന് പുറപ്പെടും.

ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താ എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി, നാഗുര്‍ ദര്‍ഗ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

സ്ലീപ്പര്‍ ക്ലാസിന് 26,800 രൂപയും തേര്‍ഡ് എസിക്ക് 37,550 രൂപയും സെക്കന്‍ഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് നിരക്ക്. കൂട്ടായ ബുക്കിങ്ങിന് പ്രത്യേക ഇളവുണ്ട്. വിവരങ്ങള്‍: www.tourtimes.in. ഫോൺ : 7305858585.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts