ബെംഗളൂരു: നഗരത്തിൽ നയണ്ടഹള്ളി ഫ്ലൈഓവറിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രസൻജിത് ദാസ് ആണ് ആത്മഹത്യ ചെയ്തത് .
പ്ലാസ്റ്റററായി ജോലി ചെയ്തിരുന്നയാളാണ് പ്രസൻജിത് ദാസ്. ബ്യാതരായണപുര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി, കേസ് രജിസ്റ്റർ ചെയ്തു.
സുഹൃത്തിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു പ്രസൻജിത് ദാസ്.
ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഫ്ലൈഓവറിൽ നിർത്തികൊടുത്തു. തുടർന്ന് മുകളിൽ നിന്നും നിന്ന് അദ്ദേഹം ചാടുകയായിരുന്നു.
യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആത്മഹത്യയുടെ കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.